കൈയിൽ ചുറ്റിയ വെള്ള ടേപ്പ് മുതൽ 45 ഡിഗ്രി ആംഗിൾ ട്രിക്ക് വരെ ! എംജെ എന്ന രഹസ്യങ്ങളുടെ കലവറ...

മേഘ്ന ദാസൻ

മൈക്കിൾ ജാക്സൺ എന്ന പേര് കേൾക്കുമ്പോൾ കുറച്ച് വിചിത്രമായ വസ്ത്രധാരണ രീതികളാണ് മനസിലേക്ക് ഓടിവരുന്നത്. ചിലർ പരിഹസിക്കുകയും ചിലർ ഇത് എന്താണ് ഇങ്ങനെയെന്ന് അത്ഭുതത്തോടെ നോക്കുകയും ചെയ്ത ചില രീതികൾ മൈക്കിൾ ജാക്‌സണ് ഉണ്ടായിരുന്നു. ഇതിനൊക്കെ പിന്നിൽ ഒരു രഹസ്യമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

പോപ്പ് സംഗീതം എന്നാൽ ഏത് സംഗീതാസ്വാദകനും ആദ്യം മനസ്സിലേക്കെത്തുന്ന പേര് മൈക്കൽ ജാക്‌സൺ എന്നായിരിക്കും. പാട്ടും നൃത്തവുമായി കാലഘട്ടങ്ങളെ അതിശയിപ്പിച്ച പ്രതിഭയുടെ പെരുമാറ്റ രീതികളും വസ്ത്രധാരണവും പലപ്പോഴും വലിയ വാർത്തായിട്ടുണ്ട്. അതേസമയം, ചിലരെങ്കിലും അതിനെ പരിഹസിക്കുകയും ചെയ്തിരുന്നു എന്നതും സത്യമാണ്.

Michael Jackson: The story of the troubled star's final day, 10 years on

മികച്ച വസ്ത്രധാരണത്തോടെ മാത്രമേ മൈക്കിൾ ജാക്‌സണെ നമ്മൾ കണ്ടിട്ടുള്ളു. ഷോകളിൽ ആയാലും മറ്റ് എവിടെ ആയിരുന്നാലും വേറിട്ട് നിൽക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഇക്കാരണത്താലാണ് അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി നിന്നിരുന്നതും. വസ്ത്രങ്ങളിലെ ഓരോ ചെറിയ കാര്യങ്ങൾക്ക് പിന്നിലും ഓരോ രഹസ്യങ്ങൾ ഉണ്ടായിരുന്നു എന്നത് പിന്നീട് പുറത്തറിഞ്ഞു തുടങ്ങി.

ഉദാഹരണത്തിന്, മൈക്കൽ ജാക്സൺ ധരിച്ചിരുന്ന മിക്കവാറും എല്ലാ ജാക്കറ്റുകളിലും വലതു കൈയിൽ ഒരു ആംബാൻഡ് ഉണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ ചില ജാക്കറ്റുകളിൽ 777 എന്ന അക്കം തുന്നി ചേർക്കുകയും ചെയ്തിരുന്നതായി കാണാവുന്നതാണ്. അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾക്ക് പിന്നിലെ ചില രഹസ്യങ്ങൾ നോക്കിയാലോ…

ഷോയുടെ അവസാനത്തേക്ക് കുറഞ്ഞുവരുന്ന വസ്ത്രം 

മൈക്കൽ ജാക്‌സൻ്റെ നൃത്തചുവടുകളൊക്കെ ശാരീരികമായി വളരെ ആയാസകരമായവയായിരുന്നു. ഇതിനായി അദ്ദേഹം വളരെയധികം കഠിനപ്രയത്‌നം ചെയ്യാറുമുണ്ടായിരുന്നു. ഷോയുടെ തുടക്കത്തിൽ ധരിക്കുന്ന വസ്ത്രമായിരിക്കില്ല അവസാനത്തേക്ക് ഉണ്ടാവുക. ഷോയുടെ അവസാനത്തേക്ക് വസ്ത്രത്തിന്റെ അളവ് കുറഞ്ഞു വരികയാണ് ചെയ്യുക. ഓരോ വസ്ത്രവും മുൻപുള്ള വസ്ത്രത്തിനേക്കാൾ ചെറുതായി ചെറുതായി വരികയും ഇതോടെ അദ്ദേഹത്തിന് തന്റെ നൃത്തച്ചുവടുകൾ അനായാസമായി അവതരിപ്പിക്കാനും സാധിക്കുമായിരുന്നു.

45 ഡിഗ്രി ആംഗിൾ ട്രിക്കിന് പിന്നിലെ രഹസ്യം

r/pics - Michael Jackson's special shoes next to the floor bolts that were used for him to do his famous gravity-defying lean

നമ്മൾ പലപ്പോഴും അന്തംവിട്ട് നോക്കിനിൽക്കാറുണ്ടായിരുന്ന മൈക്കിൾ ജാക്‌സന്റെ ഐക്കണിക്ക് നിൽപ്പിന് പിന്നിലും ഒരു രഹസ്യമുണ്ട്. ഗുരുത്വാകർഷണത്തെ പോലും തോൽപിച്ച 45 ഡിഗ്രി ആംഗിൾ ട്രിക്കിന് പിന്നിലെ രഹസ്യം ആ ഷൂ തന്നെയാണ്. ഷൂവിന്റെ അടിയിൽ വി ആകൃതിയിൽ കൊളുത്ത് പോലെയുള്ള ഒന്ന് ഘടിപ്പിച്ചിരുന്നു. ഇതിന്റെ സഹായത്തോടെ തറയിൽ ഘടിപ്പിച്ച ഒരു ആണിയിൽ കൊളുത്തി നിർത്തിയാണ് അദ്ദേഹം ആ 45 ഡിഗ്രി ചരിഞ്ഞുള്ള നിൽപ്പ് കാഴ്ച്ച വച്ചിരുന്നത്. പക്ഷെ എന്നാലും അങ്ങനെ 45 ഡിഗ്രി ചരിഞ്ഞ് നിൽക്കാൻ കാലുകൾക്കു ബലവും ബാലൻസ് ചെയ്തു നിൽക്കാനുള്ള കഴിവും വേണമായിരുന്നു.

ഒരു കയ്യിൽ മാത്രം ധരിക്കുന്ന കയ്യുറ

Michael Jackson's iconic white glove covered something up | Music | Entertainment | Express.co.uk

മൈക്കിളിന് വിറ്റിലിഗോ അഥവാ വെളളപ്പാണ്ട് എന്ന രോഗാവസ്ഥ ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ കയ്യിലായിരുന്നു ആരംഭിച്ചത്. ഈ പാടുകൾ മറയ്ക്കാൻ വേണ്ടി മൈക്കിൾ ജാക്സൺ കയ്യുറ ധരിക്കാൻ തുടങ്ങി. രണ്ട് കയ്യുറകൾ ധരിക്കുന്നത് വളരെ സാധാരണമാണെന്ന് അദ്ദേഹം കരുതിയതിനാൽ ഒന്ന് മാത്രമേ അദ്ദേഹം ധരിക്കാറുണ്ടായിരുന്നുള്ളു.

എല്ലാ ജാക്കറ്റിനും വലത് സ്ലീവിൽ ഒരു ആംബാൻഡ്

ära Melodisk Kille michael jackson armband kärlek metall Sanders

തൻ്റെ വസ്ത്രങ്ങൾ എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കണമെന്ന് മൈക്കിൾ ജാക്‌സൺ ആഗ്രഹിച്ചിരുന്നു. ഒരു സ്ലീവിൽ മാത്രം ആംബാൻഡ് ധരിക്കുന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. മാത്രമല്ല, എന്തിനാണ് ഒരു സ്ലീവിൽ മാത്രം ആ ആംബാൻഡ് ധരിച്ചത് എന്ന് ആരാധകർ അത്ഭുതപ്പെടുമല്ലോ എന്നതും മൈക്കിൾ ജാക്സൺ ഇഷ്ടപ്പെട്ടിരുന്നു.

ജാക്കറ്റുകളിൽ തുന്നിച്ചേർക്കുന്ന 777 എന്ന നമ്പർ

Michael Jackson And The Number 7 – Michael Jackson World Network

അദ്ദേഹത്തിൻ്റെ കുടുംബത്തിലെ ഏഴാമത്തെ കുട്ടിയായിരുന്നു മൈക്കൽ. കൂടാതെ, അദ്ദേഹം ജനിച്ചത് 1958-ലാണ്, 19ഉം 58ഉം കൂട്ടിയാൽ ലഭിക്കുന്ന നമ്പർ 77 ആണ്.

ഒരിക്കലും ഷൂ പോളിഷ് ചെയ്യാത്ത മൈക്കിൾ ജാക്സൺ

ഒരിക്കൽ മൈക്കിൾ ജാക്‌സന്റെ മാനേജർമാർ അദ്ദേഹത്തിൻ്റെ ഷൂസ് പഴയതായി വരുന്നത് കണ്ട് പോളിഷ് ചെയ്യാൻ കോസ്റ്റ്യൂം ഡിസൈനറോട് പറയുകയും അവൻ അത് ചെയ്യുകയും ചെയ്തു. എന്നാൽ ഇത് അദ്ദേഹത്തെ അങ്ങേയറ്റം ദേഷ്യം പിടിപ്പിച്ചു. ഷൂവിന്റെ തുകൽ തനിക്ക് ആവശ്യമുള്ളത് പോലെ തന്നെ തേഞ്ഞുപോയിരുന്നു എന്നും അത് പോളിഷ് ചെയ്താൽ തൻ്റെ നൃത്തച്ചുവടുകൾ അവതരിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഈതിയിൽ വഴുക്കലുണ്ടാകുമെന്നും അദ്ദേഹം അവരോട് പറഞ്ഞു.

വെളുത്ത സോക്സുകൾ

White Socks and Black Loafers. Stylish or Best Left to Michael Jackson? - WSJ

പല കാരണങ്ങളാൽ വെളുത്ത സോക്സ് ധരിക്കാൻ മൈക്കിൾ ഇഷ്ടപ്പെട്ടിരുന്നു. മറ്റാരും കറുത്ത ഷൂസിനോടൊപ്പം വെളുത്ത സോക്സുകൾ ധരിച്ചിരുന്നില്ല. നൃത്തം ചെയ്യുമ്പോൾ വെളിച്ചത്തിൽ അവയ്ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിക്കുമെന്നും കാൽപാദങ്ങളുടെ ചലനങ്ങളിലേക്ക് അവരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയുമെന്നതും മനസിലാക്കിയാണ് അദ്ദേഹം വെള്ള സോക്സുകൾ എപ്പോഴും ധരിച്ചിരുന്നത്.

വിരലുകളിൽ ഒട്ടിച്ച വെള്ളനിറത്തിലുളള ടേപ്പുകൾ

This Is Why Michael Jackson Always Taped The Tips Of His, 46% OFF

മൈക്കിൾ ജാക്‌സൻ്റെ നൃത്ത പരിപാടികളിൽ ഏറ്റവും പ്രധാനപെട്ടവയായിരുന്നു കൈയുടെ ചലനങ്ങൾ. കൂടുതൽ വെളിച്ചം ആകർഷിക്കാൻ വേണ്ടി അദ്ദേഹവും വസ്ത്രാലങ്കാരം ചെയ്യുന്നവരും അദ്ദേഹത്തിന്റെ വിരലുകളിൽ വെള്ള ടേപ്പ് പൊതിയാൻ തീരുമാനിച്ചു. ചൂണ്ടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയിൽമാത്രം അറ്റത്ത് വെള്ള ടേപ്പ് ചുറ്റി ഇതിലും അദ്ദേഹം വ്യത്യസ്തത കൊണ്ടുവന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ മൂന്ന് വിരലുകൾ മാത്രം ടേപ്പ് ചെയ്തതെന്ന് ആരാധകർ ചോദിക്കുന്നതിനാൽ ഇതും അദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നു.

മൈക്കിൾ നൃത്തം ചെയ്യുമ്പോൾ അറിയാതെ തൻ്റെ ടേപ്പ് ചുറ്റാത്ത രണ്ട് വിരലുകൾ ഒരുമിച്ച് ചേർക്കാറുണ്ട്. ഈ അടയാളത്തിന് ഒരു രഹസ്യ അർത്ഥമുണ്ടെന്ന് ആരാധകർ കരുതുന്നതിനാൽ ഇതും അദ്ദേഹത്തിൻ്റെ പെർഫോമൻസുകൾക്ക് നിഗൂഢത നൽകാറുണ്ട്.

ജാക്കറ്റുകളിലെ CTE എന്ന അക്ഷരങ്ങൾ

thi on X: "Michael Jackson in Copenhagen, 1992. https://t.co/YxUayIfJ1a" / X

ഈ അക്ഷരങ്ങൾക്ക് പിന്നിൽ പ്രത്യേകിച്ച് കഥകളൊന്നും ഇല്ല. 90 കളിൽ മൈക്കിൾ ജാക്‌സന് വേണ്ടി അദ്ദേഹത്തിന്റെ ഡിസൈനർ കുറച്ച് പുതിയ ഷർട്ടുകൾ തുന്നി. അദ്ദേഹത്തിന് അവ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ പക്ഷേ എപ്പൗലെറ്റുകളിൽ( കോട്ടിന്റെയോ ജാക്കറ്റിന്റെയോ തോളിലുള്ള പ്രത്യേക അലങ്കാരം) കുറച്ച് അക്ഷരങ്ങൾ ചേർക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ഏത് അക്ഷരങ്ങൾ വേണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചില്ല. അത് അദ്ദേഹത്തിന് പ്രശ്നവുമല്ലായിരുന്നു. ഡിസൈനർമാർ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും തൊപ്പിയിൽ തുന്നി. അവയിൽ നിന്നും മൂന്ന് അക്ഷരങ്ങൾ ക്രമരഹിതമായി എടുത്ത് എപ്പൗലെറ്റുകളിലും തുന്നി ചേർത്തു. അങ്ങനെയാണ് CTE എന്ന അക്ഷരങ്ങൾ ഷർട്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.

പലപ്പോഴും ധരിച്ചിരുന്ന മാസ്ക്

Why did Michael Jackson wear a face mask | by Obeawords | Medium

ഇത് കൂടാതെ അദ്ദേഹം പലപ്പോഴും മാസ്കും ധരിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മാസ്ക് ധരിച്ചിരുന്നത് എന്ന് വെളിപ്പെടുത്തി ജാക്‌സന്റെ ബോർഡിഗാർഡ് ആയിരുന്ന മാറ്റ് ഫിഡ്‌സ് കുറച്ചു വർഷം മുൻപ് രംഗത്ത് വന്നിരുന്നു. ‘ആർക്കെങ്കിലും രോഗം പരത്താൻ താൻ ആഗ്രഹിക്കുന്നില്ല. എനിക്കും രോഗം വരരുത്. ഒരുദിവസം പലരെയും കാണുന്നതല്ലേ. അവരിൽ നിന്നും എന്താണ് എനിക്കോ എന്നിൽ നിന്നും എന്താണ് അവർക്കോ പകരുന്നതെന്ന് അറിയില്ല. എന്നു കരുതി ആരാധകരെ വേദനിപ്പിക്കാനും കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെയെന്ന് ഒരിക്കൽ ജാക്‌സൺ പറഞ്ഞതെന്നാണ് ഫിഡ്‌സ് മുൻപ് വെളിപ്പെടുത്തിയത്.