മാധ്യമപ്രവര്‍ത്തകനെ ഗുണ്ടയായി ചിത്രീകരിച്ചു; അര്‍ണാബ് മാപ്പ് പറയണമെന്ന് എബിപി ന്യൂസ്

തങ്ങളുടെ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടയായി ചിത്രീകരിച്ച റിപ്പബ്‌ളിക് ടിവി മാപ്പ് പറയണമെന്ന് എബിപി ന്യൂസ് ആവശ്യപ്പെട്ടു. ഇന്നലെ ജിഗ്നേഷ് മെവാനിയുടെ നേതൃത്വത്തില്‍ നടന്ന റാലിയുടെ തല്‍സമയ സംപ്രേഷണത്തിനിടെയാണ് ഹിന്ദി വാര്‍ത്താ ചാനലായ എബിപി ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടയായി ചിത്രീകരിച്ചത്. ജൈനേന്ദ്ര കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് റിപ്പബ്‌ളിക് ടിവി തെറ്റായി ചിത്രീകരിച്ചത്.

അഭിസര്‍ ശര്‍മ്മയാണ് റിപ്പബ്‌ളിക് ടിവി മാപ്പ് പറയണമെന്ന ആവശ്യവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

https://www.facebook.com/abhisar.sharma.7/posts/10155296000345415

റിപ്പബ്‌ളിക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി എബിപി ന്യൂസ് റിപ്പോര്‍ട്ടറെ ഫോണില്‍ വിളിച്ച് ക്ഷമ ചോദിച്ചു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, അര്‍ണാബിന്റെ ചാനല്‍ പ്രൈം ടൈം ഡിസ്‌ക്കഷനിടെ ഓണ്‍ എയര്‍ മാപ്പ് പറയണമെന്നാണ് എബിപി ന്യൂസിന്റെ ആവശ്യം. ഇല്ലെങ്കില്‍ ചാനലിനെതിരെ കേസ് കൊടുക്കുമെന്നും എബിപി പറയുന്നുണ്ട്.

Read more

നേരത്തെ തന്റെ ഭര്‍ത്താവിനെ ഗുണ്ടയായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് കോളമിസ്റ്റായ പ്രതിഷ്താ സിംഗ് ജനതാ കാ റിപ്പോര്‍ട്ടര്‍ വെബ്‌സൈറ്റില്‍ ലേഖനം എഴുതിയിരുന്നു.