ചലച്ചിത്ര സംവിധായകർക്ക് സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാമുമായി ഫില്‍മോക്രസി

സ്വാതന്ത്ര ചലച്ചിത്ര സംവിധായകർക്ക് സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാമുമായി ഫില്‍മോക്രസി ഫൗണ്ടേഷൻ. സിനിമ സംവിധായകരുടെ പക്കലുള്ള തിരക്കഥയുടെ അപര്യാപ്തതകളെ പരിഹരിച്ച്, പൂര്‍ണതയിലേക്ക് എത്തിക്കുകയും അവരുടെ മൗലികമായ വീക്ഷണത്തെ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഫില്‍മോക്രസി ഇതുവരെയും ചെയ്തുപോന്ന പ്രോഡക്ഷന്‍ സപ്പോര്‍ട്ടിനോടൊപ്പമാണ് ഫെബ്രുവരി 1 മുതല്‍ സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാം ആരംഭിക്കുന്നത്. സ്വതന്ത്ര സിനിമ പ്രവര്‍ത്തകരുടെയും കാണികളുടെയും ഒരു കൂട്ടായ്മയായാണ് ഫില്‍മോക്രസി ഫൗണ്ടേഷൻ.

സ്‌ക്രിപ്റ്റ് മെന്ററിംഗിനെ തുടര്‍ന്ന് സിനിമയുടെ നിർമ്മാണ ഘട്ടത്തിലും പോസ്റ്റ്-പ്രോഡക്ഷന്‍ ഘട്ടത്തിലുമൊക്കെ പ്രസ്തുത പ്രോജക്റ്റിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പരിചയസമ്പന്നരായ മെന്റേര്‍സിന് കഴിയും. വ്യക്തി തലത്തിലുള്ള മെന്ററിംഗ് കൂടാതെ തിരക്കഥ രചന വര്‍ക്ക്‌ഷോപ്പുകള്‍, തിരക്കഥ രചനയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസ്സുകള്‍ എന്നിവയും ഫില്‍മോക്രസിയുടെ പദ്ധതിയിൽ ഉണ്ട്.

പരിചയസമ്പന്നരായ ചലച്ചിത്ര സംവിധായകരും തിരക്കഥാകൃത്തുക്കളും ചേര്‍ന്ന് നയിക്കുന്ന പരിപാടി സ്‌ക്രിപ്റ്റ് മെന്ററിങ്ങിലെ അംഗീകൃത സമ്പ്രദായങ്ങളെ ആധാരമാക്കിയുള്ളതാണ്. നിലവില്‍, ഫിലിമോക്രസിയുടെ പ്രോഡക്ഷന്‍ സപ്പോര്‍ട്ടിന് തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്റ്റുകള്‍ക്ക് മാത്രമാണ് സ്‌ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാം ലഭ്യമാവുക.

ഓരോ പ്രോജക്റ്റിനും പ്രത്യേകം മെന്റര്‍മാരെ നിയോഗിക്കുകയും ഓരോ ഫിലിംമേക്കേര്‍സിനും അനുയോജ്യമായ സമയ പരിഗണനകളൊടെ തിരക്കഥയെ വികസിപ്പിച്ചെടുക്കുക എന്ന രീതിയാണ് ഫില്‍മോക്രസി അവലംബിക്കുന്നത്. ആവശ്യമെങ്കില്‍ സംവിധായകർക്ക് മറ്റ് പ്രോജക്റ്റുകളുടെ മെന്റേര്‍സിന്റെ സഹായം തേടുന്നതിനും അവസരം ലഭിക്കുന്നതാണ്.

പരമാവധി കുറഞ്ഞ ചിലവില്‍ സിനിമകള്‍ ചെയ്യാന്‍ സ്വതന്ത്ര സംവിധായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് ഫില്‍മോക്രസി ഫൗണ്ടേഷൻ പ്രവര്‍ത്തനം ആരംഭിച്ചത്. സാമ്പത്തിക സഹായം നല്‍കുന്നതിനുപകരം നിര്‍മ്മാണ ഉപകരണങ്ങള്‍ നൽകി കൊണ്ടാണ് ഫില്‍മോക്രസി
സിനിമ സംവിധായകരെ പിന്തുണക്കുന്നത്. ഇതുവരെ 19 ചലച്ചിത്രങ്ങൾക്ക് ഫില്‍മോക്രസി പ്രോഡക്ഷന്‍ സപ്പോര്‍ട്ടും നിര്‍മ്മാണ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്.

2019-ലെ മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കരസ്ഥമാക്കിയ വാസന്തി, വിത്ത്, സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍, പിക്‌സേലിയ തുടങ്ങിയ ഫീച്ചര്‍ സിനിമകളും ഫ്രെയ്‌ഡ്‌ ലൈൻസ്, റോസ ലിമ, മുണ്ടൻ, അതീതം തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ഫില്‍മോക്രസിയുടെ പിന്തുണയോടെ വളരെ കുറഞ്ഞ ചിലവില്‍ നിർമ്മിച്ച പ്രോജക്റ്റുകളാണ്. സ്‌ക്രിപ്റ്റ് മെന്ററിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫില്‍മോക്രസി ഫൗണ്ടേഷന്റെ വെബ്സൈറ്റ് www.filmocracy.in സന്ദർശിക്കാവുന്നതാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ