'ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍'; കൂട്ടായ്മ രൂപീകരിച്ച്‌ ഇന്ത്യയിലെ പതിനൊന്ന് ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾ 

ഇന്ത്യയിലെ പതിനൊന്ന് ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ (DIGIPUB News India Foundation) എന്ന കൂട്ടായ്മ രൂപീകരിച്ചു. ആൾട്ട് ന്യൂസ്, ആർട്ടിക്കിൾ 14, ബൂംലൈവ്, കോബ്രപോസ്റ്റ്, എച്ച്ഡബ്ല്യു ന്യൂസ്, ന്യൂസ്‌ക്ലിക്ക്, ന്യൂസ്‌ലാൻ‌ഡ്രി, സ്ക്രോൾ.ഇൻ, ന്യൂസ് മിനിറ്റ്, ദി ക്വിന്റ്, ദി വയർ എന്നീ സ്ഥാപനങ്ങളാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

ഫൗണ്ടേഷന്റെ ആദ്യ ചെയർപേഴ്‌സൺ ന്യൂസ് മിനിറ്റിന്റെ എഡിറ്ററും കോ ഫൗണ്ടറുമായ ധന്യ രാജേന്ദ്രനാണ്, ന്യൂസ്‌ക്ലിക്കിലെ പ്രബീർ പുർക്കായസ്ഥയാണ് വൈസ് ചെയർപേഴ്‌സൺ, ദി ക്വിന്റിലെ റിതു കപൂർ, ന്യൂസ്‌ലാൻഡറിയിലെ അഭിനന്ദൻ ശേഖരി എന്നിവരാണ് ജനറൽ സെക്രട്ടറിമാർ.

“ലോകോത്തര നിലവാരമുള്ളതും സ്വതന്ത്രവും പത്രപ്രവർത്തനത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ശക്തമായ ഡിജിറ്റൽ വാർത്താ പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങളെ പ്രതിനിധീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും ആവിഷ്കരിക്കുന്നതിനുമായി സൃഷ്ടിച്ചതാണ് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ,” ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

ഡിജിറ്റൽ വാർത്ത സ്ഥാപനങ്ങൾക്കും നിലവിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും മാത്രമായി അംഗത്വം  പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡിജിറ്റൽ മീഡിയയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര, ഫ്രീലാൻസ് ജേണലിസ്റ്റുകൾക്ക് ഡിജിപബിൽ അംഗത്വം  ലഭ്യമാണ്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ