അന്താരാഷ്ട്ര വിർച്വൽ സാഹിത്യോത്സവം; സംഘടിപ്പിക്കുന്നത് പാവനാത്മ കോളജും ചലച്ചിത്ര അക്കാദമിയും ചേർന്ന്

മുരിക്കശ്ശേരി പാവനാത്മ കോളജിലെ ഇംഗ്ലീഷ് വിഭാഗവും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് അന്താരാഷ്ട്ര വിർച്വൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ഡിസംബർ 4 മുതൽ 2021 ജനുവരി 30 വരെയാണ് സാഹിത്യോത്സവം നടക്കുക. ലോക പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനാണ് പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്.

സിനിമയുടെ സൗന്ദര്യശാസ്ത്രം സാഹിത്യത്തെയും നേരെ തിരിച്ചും വ്യാപകമായി പ്രചോദിപ്പിച്ചത് എങ്ങനെയെന്ന അന്വേഷണമാണ് വിർച്വൽ സാഹിത്യോത്സവത്തിന്റെ ലക്ഷ്യം. ലോക സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും മലയാള സിനിമയിലെയും ചലച്ചിത്രാവിഷ്കാരങ്ങളാണ് മേളയുടെ കേന്ദ്രവിഷയം, എന്നിരുന്നാലും വിശാലമായ മറ്റ് വിഷയങ്ങളും മേളയിൽ ഉൾക്കൊള്ളുന്നു.

മേളയിൽ രണ്ട് സമാന്തര സെഷനുകൾ ഉണ്ടായിരിക്കും ഇതിൽ വെർച്വൽ ടോക്ക് സീരീസും വിർച്വൽ അക്കാദമിയയും ഉൾപ്പെടുന്നു, ക്ഷണിക്കപ്പെട്ട അതിഥികളുടെ പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ സംവേദനാത്മക സെഷനുകൾ, പേപ്പർ അവതരണങ്ങൾ, കവിതാ അവതരണങ്ങൾ, ക്വിസ്, മറ്റ് മത്സരങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യത്തിലെയും സിനിമയിലെയും ആറ് തലമുറയിലെ മികച്ച കലാകാരന്മാരുടെ ഒരു സംഗമമായിരിക്കും മേള.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ