'വിനുവിന് പറ്റിയത് ചന്ദ്രശേഖരന്റെ അടുക്കളപണി'; കടുത്ത വിമര്‍ശനവുമായി ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം. മനോജ്

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ അവതാരകന്‍ വിനു വി. ജോണിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം. മനോജ്. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിലാണ് മനോജ് വിനുവിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ രാജീവ് ചന്ദ്രശേഖരന്റെ ബിനാമി പേരിലുള്ള റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പി.എം. മനോജിന് ക്ഷണമുണ്ടായിരുന്നു. ആ ചര്‍ച്ചയ്ക്ക് പോകാതിരുന്നത് നന്നായി എന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിനു വി. ജോണിന് പറ്റിയത് ചന്ദ്രശേഖരന്റെ അടുക്കളപ്പണിയാണെന്നാണ് മനോജിന്റെ വിമര്‍ശനങ്ങളിലൊന്ന്. കോട്ടിട്ട ജഡ്ജി നടത്തുന്ന ചര്‍ച്ചയില്‍ പോകാതിരുന്നത് നന്നായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എം. മനോജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

https://www.facebook.com/photo.php?fbid=1758934127459549&set=a.440098086009833.107090.100000289376141&type=3

രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ട് ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തിരുന്നു. കൈയേറ്റ ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ആരോപണത്തിലാണ് ഡിവൈഎഫ്‌ഐ നിരാമയ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയതും അവിടെ അക്രമം നടത്തുകയും കൊടി കുത്തുകയും ചെയ്തത്. പുറംപോക്ക് ഭൂമിയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ഇതേ ആരോപണം ഉന്നയിച്ച് സിപിഐഎം ഭരിക്കുന്ന കുമരകം പഞ്ചായത്തിന്റെ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കുമരകത്തെ റിസോര്‍ട്ട് കൈയേറ്റത്തിന് സര്‍ക്കാരിന്റെ സംരക്ഷണമുണ്ടോ എന്ന ചോദ്യത്തോടെയാണ് ഇന്നലെ രാത്രിയില്‍ ന്യൂസ് അവര്‍ ചര്‍ച്ച തുടങ്ങിയത്. ഇന്നലത്തെ ന്യൂസ് അവര്‍ ചര്‍ച്ചയുടെ വീഡിയോ.