മുസ്ലീങ്ങളെ കൊല്ലാന്‍ ആഹ്വാനം നല്‍കിയ ജാഗ്രതി ശുക്ല വ്യാജവാര്‍ത്തകളില്‍ അഗ്രഗണ്യയെന്ന് പ്രശാന്തോ റോയ്; 'സീ ന്യൂസിന് പോലും ബുദ്ധിമുട്ടായി മാറിയ വിഷം'

ജെകെ 24-7 ന്യൂസ് അവതാരക ജാഗ്രതി ശുക്ലക്കെതിരെ നാസ്‌കോം വൈസ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ പ്രശാന്തോ റോയ്. ജാഗ്രതി വ്യാജവാര്‍ത്തകളില്‍ അഗ്രഗണ്യ. ഇപ്പോള്‍ മുസ്ലീങ്ങളെ കൊല്ലാനുള്ള ആയുധം കരുതാനുള്ള ആഹ്വാനം നടത്തുന്നു. ഇവളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുക എന്നാണ് പ്രശാന്തോ റോയ് ട്വറ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ ജീവി ഒരു കാലത്ത് മാധ്യമപ്രവര്‍ത്തകയായിരുന്നു. സീ ന്യൂസിന് പോലും സഹിക്കാന്‍ ബുദ്ധിമുട്ടായി മാറിയ വിഷമാണ് ഇവര്‍ എന്നും പ്രശാന്തോ റോയ് ആരോപിക്കുന്നു. ജാഗ്രതി ശുക്ലയുടെ ഒരു ട്വീറ്റാണ് പ്രശാന്തോ റോയിയെ പ്രകോപിപ്പിച്ചത്.

“”അവര്‍ നമ്മളെ ട്രെയ്നുകളില്‍ കൊന്നു, നമ്മുടെ വിമാനങ്ങള്‍ റാഞ്ചി, ഹോട്ടലുകളില്‍ നമ്മളെ ബന്ദികളാക്കി. നമ്മളെ കശ്മീരില്‍ നിന്ന് ആട്ടിയോടിച്ചു. ഇപ്പോള്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ പേരില്‍ നമ്മളെ കൊല്ലുന്നു. നമ്മള്‍ ഭയപ്പെട്ടാണ് ജീവിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ അവര്‍ അങ്ങനെയല്ല. ഇത് ഇനി അനുവദിക്കാനാവില്ല. അവരെ കൊല്ലാനുള്ള മാരകായുധങ്ങള്‍ എല്ലായ്പ്പോളും കൂടെ കരുതുക. അവര്‍ നമ്മളെ കൊല്ലും മുമ്പ് നമ്മള്‍ അവരെ കൊല്ലണം”” എന്നാണ് ജാഗ്രതി ട്വിറ്ററില്‍ കുറിച്ചത്. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകതയും ചെയ്തിരുന്നു.

https://twitter.com/JagratiShukla29/status/957844507214585857?ref_src=twsrc%5Etfw&ref_url=https%3A%2F%2Fwww.azhimukham.com%2Ftrending-viral-prasantoroy-jagratishukla%2F

നേരത്തെ സീ ന്യൂസ് അവതാരക ആയിരുന്ന ജാഗ്രതി വ്യാജ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പട്ടപ്പോള്‍ “”കമ്മി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു, പ്രവൃത്തിയുടെ ഫലം””- എന്ന് പറഞ്ഞ് ജാഗ്രതി ട്വിറ്ററില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി