Connect with us

MEDIA

ശ്രീദേവി മരിച്ചു, ഒപ്പം ഇന്ത്യയിലെ ജേര്‍ണലിസവും; ‘ന്യൂസ് കി മോത്’ ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍

, 12:01 pm

ബോളിവുഡ് താരം ശ്രീദേവിയുടെ മരണമായിരുന്നു ഇന്നലെ ഇംഗ്ലീഷ് ചാനലുകളും ഹിന്ദി ചാനലുകളും ചര്‍ച്ചയ്ക്ക് എടുത്തത്. മലയാളത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലും ഈ വിഷയം ചര്‍ച്ച ചെയ്തു. ചാനല്‍ ചര്‍ച്ചകളുടെ നിലവാര തകര്‍ച്ച കണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ഇന്ത്യയിലെ ജേര്‍ണലിസം മരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ന്യൂസ് കാ മോത് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആകുകയും ചെയ്തു.

ഞായറാഴ്ച്ച രാവിലെ മുതല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ കാണുന്നത് ശ്രീദേവിയുടെ മൃതശരീരത്തിന്മേലും ജേര്‍ണലിസത്തിന്മേലുമുള്ള താണ്ഡവ നൃത്തമാണ്. ടെലിവിഷന്‍ അവതാരകരും പാനലിസ്റ്റുകളും ചേര്‍ന്ന് സ്റ്റുഡിയോ ഫ്‌ളോറിലിരുന്ന് ‘കോണ്‍സ്പിറേഷന്‍ തിയറികള്‍’ പറഞ്ഞുണ്ടാക്കുകയായിരുന്നു.

ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം അല്ലെന്നും അപകടമരണം ആണെന്നുമുള്ള ‘ഡെത്ത് സര്‍ട്ടിഫിക്കറ്റ്’ കിട്ടിയതും ദുബായ് പൊലീസ് അന്വേഷണം ഏറ്റെടുത്തതുമാണ് ‘ടെലിവിഷന്‍ എഡിറ്റേഴ്‌സിന്’ ആഘോഷിക്കാനുള്ള വക നല്‍കിയത്.

ഞായറാഴ്ച്ച ഉച്ച മുതല്‍ ഇത്തരത്തിലുള്ള തിയറികള്‍ വായുവില്‍ പറന്ന് നടക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റാണ് ആദ്യം ഇത്തരത്തിലൊരു തിയറി അവതരിപ്പിച്ചത്. ’54 വയസ്സ് മാത്രം പ്രായമുള്ള ശ്രീദേവി എന്തുകൊണ്ടാണ് ജാന്‍വി കപൂറിന്റെ ആദ്യ സിനിമയ്ക്ക് മുന്‍പ് മരിച്ചത്. ബോണി കപൂറിന്റെ ആദ്യ ഭാര്യയുടെ മരണവും അര്‍ജുന്‍ കപൂറിന്റെ സിനിമാ അരങ്ങേറ്റത്തിന് തൊട്ടുമുന്‍പായിരുന്നു’ – ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാല്‍ കൃത്യമായി മരണത്തില്‍ ബോണി കപൂറിനെ വലിച്ചിഴക്കുകയും ചെയ്തു എന്ന തരത്തിലുള്ള എഴുത്തായിരുന്നു ടൈംസ് ഓഫ് ഇന്ത്യ നടത്തിയത്.

ടെലിവിഷന്‍ സ്‌ക്രീനിലെ നാടകങ്ങള്‍ തുടങ്ങുന്നതിന് മുന്‍പുള്ള കര്‍ട്ടന്‍ തുറക്കല്‍ മാത്രമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയിലെ സ്റ്റോറി. ബംഗാളി, ഹിന്ദി, ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലുകള്‍ ശ്രീദേവിയുടെ മരണം മദ്യപാനത്തിലേക്കും കോസ്മറ്റിക് സര്‍ജറിയിലേക്കും ആദ്യം തന്നെ പിടിച്ചുകെട്ടി. പിന്നീടാണ് ദുബായ് പൊലീസിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് പോലും വരുന്നത്. അതിന് മുന്‍പായിരുന്നു ഇതെല്ലാം. മലയാളത്തിലാണെങ്കില്‍ ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് ഫോറന്‍സിക് സ്ഥിരീകരണം ലഭിച്ചുവെന്നായിരുന്നു മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആജ് തക്ക്, ടിവി9 തുടങ്ങിയ ചാനലുകള്‍ ഒരുപടി കൂടി കടന്ന് ബാത്ത് ടബിന്റെ ഗ്രാഫിക്കല്‍ റെപ്രസന്റേഷന്‍ വരെ ഉണ്ടാക്കിയെടുത്തു. ടൈംസ് നൗവിന്റെ ഡിസ്‌ക്കഷന്‍ പാനലിലുണ്ടായിരുന്ന സിമി ചാന്ദോക്ക് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നുള്ള രീതിയിലാണ് സംസാരിച്ചത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് മുഖത്ത് എല്ലാതരം ഗൗരവവും കൊണ്ടുവന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് ശ്രീദേവി കുടിച്ചത് വോട്കയായിരുന്നോ കോക്ക്‌ടെയ്‌ലായിരുന്നോ അതോ വൈന്‍ ആയിരുന്നോ എന്നതാണ് !

ന്യൂസ് എക്‌സ് ചര്‍ച്ചയില്‍ പങ്കെടുത്ത നാസര്‍ അബ്ദുള്ള പറഞ്ഞത് ശ്രീദേവി കൊല്ലപ്പെട്ടതാണ്, അതിന് പിന്നില്‍ ബോണി കപൂറാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം സംശയം ഉളവാക്കുന്നതും ആണെന്നായിരുന്നു.

ഇന്ത്യാ ടിവിയുടെ പ്രഖ്യാപനം മരണകാരണം മദ്യമാണെന്നായിരുന്നു. അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്‌ളിക് ടിവിയാണെങ്കില്‍ ശ്രീദേവിയുടെ മരണം സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി സാമ്യമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷി, ശ്രീദേവിയുടെ മരണവും ചര്‍ച്ച ചെയ്യാം റിപ്പബ്‌ളിക് ടിവി ശത്രുവായി പ്രഖ്യാപിച്ച ശശി തരൂരിനെ ഉപദ്രവിക്കുകയും ചെയ്യാം.

ശ്രീദേവി ബാത്ത്ടബില്‍ മരിച്ചു കിടക്കുന്ന ഗ്രാഫിക്ക്‌സ് ഉണ്ടാക്കിയായിരുന്നു സിഎന്‍എന്‍ ഐബിഎന്‍ ചര്‍ച്ച നടത്തിയത്.

ശ്രീദേവിയുടെ മരണം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പക്ഷെ, റേറ്റിംഗിനായി എല്ലാം തങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ വളച്ചൊടിക്കുന്നത് എന്ത് മാധ്യമ ധര്‍മ്മമാണ്.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് ന്യൂസ് ലോണ്ട്റി


Don’t Miss

YOUR HEALTH6 mins ago

‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌ അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ...

KERALA7 mins ago

‘വയല്‍കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടിന് കാവല്‍; കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി

വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം...

FOOTBALL18 mins ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പൂതി നടക്കില്ല: തുറന്നടിച്ച് ഇതിഹാസ താരം

റയല്‍ മാഡ്രിഡില്‍ നിന്നും വെയില്‍സ് താരം ഗെരത് ബെയിലിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം വെറുതെയാണെന്ന് വെയില്‍സ് പരിശീലകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവുമായിരുന്ന റ്യാന്‍ ഗിഗ്‌സ്....

KERALA20 mins ago

ജയിലില്‍ പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടിക്കാഴ്ച്ച ചട്ടങ്ങള്‍ മറികടന്ന്‌; അന്വേഷണത്തിന് ഉത്തരവ്

ജയില്‍ ചട്ടങ്ങള്‍ മറികടന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്‌ പെണ്‍കുട്ടിയുമായി 12 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍...

CRICKET25 mins ago

ബാംഗ്ലൂരിന് പണികൊടുത്ത് കോഹ്‌ലി ; ക്ലബ്ബിന് നഷ്ടം 11 കോടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് കോഹ്‌ലി പിന്മാറുകയായിരുന്നു....

INTERVIEW37 mins ago

പുരസ്‌കാരം എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ ഗുണമൊന്നുമില്ല: സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം

അനീഷ് മാത്യു ഇന്ത്യയിലെ സിനിമാ സദസ്സുകളില്‍ മുഴുവന്‍ ചര്‍ച്ചയായ ഒന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്നായിരുന്നു പേരെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ...

AUTOMOBILE1 hour ago

ഓഫ് റോഡ് റൈഡില്‍ എന്‍ഫീല്‍ഡ് പുലിക്കുട്ടിക്ക് ‘ശ്വാസംമുട്ടി’; കയറ്റത്തില്‍ കിടന്ന് നട്ടം തിരിയുന്ന ഹിമാലയന്റെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡെന്നാല്‍ ആരാധകര്‍ക്ക് ബുള്ളറ്റാണ്. അതിപ്പോള്‍ 350 സിസി ക്ലാസിക്കായാലും സിസി കൂടിയ തണ്ടര്‍ബേര്‍ഡായാലും ബുള്ളറ്റ് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലില്‍ നിന്ന് മാറി...

NATIONAL1 hour ago

‘ഒരു വ്യക്തിയുടെ ബുദ്ധിശൂന്യത കാരണം ജീവന്‍ നഷ്ടമായവരെ ഞങ്ങള്‍ ഓര്‍ക്കുന്നു’; നോട്ടു നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ...

CRICKET1 hour ago

പരിക്ക്: റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്; പകരം പുതിയ താരം

പരിക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നഥാന്‍ കൗള്‍ട്ടര്‍ ഐപിഎല്‍ 11ാം എഡിഷനില്‍ കളിക്കില്ല. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറെ ആന്‍ഡേഴ്‌സണെ ബെംഗളൂരു ടീമിലെത്തിച്ചു. ഇതുസംബന്ധിച്ച്...

CRICKET2 hours ago

14 സിക്‌സും 4 ഫോറും, 20 പന്തില്‍ നൂറടിച്ച് സാഹയുടെ ഗര്‍ജനം!

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. കേവലം 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍...