ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നത്തെ ന്യൂസ് അവര്‍ വിനു വി. ജോണ്‍ നയിക്കും. ഇക്കാര്യം വ്യക്തമാക്കി വിനു ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു. ആറ് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം തിരികെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്നായിരുന്നു ട്വീറ്റ്. അപകടത്തില്‍ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിനു വി ജോണ്‍.
എന്നാല്‍ വിനുവിനെ ഏഷ്യാനെറ്റ് ചര്‍ച്ചകളില്‍ നിന്നു മാറ്റി നിര്‍ത്തിയെന്നും ചാനലില്‍ നിന്നു പുറത്താക്കിയെന്നുമുള്ള വാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിനുവിന് പകരം പിജി സുരേഷ് കുമാറും, ജിമ്മി ജെയിംസുമാണ് ന്യൂസ് അവര്‍ നയിച്ചുകൊണ്ടിരുന്നത്. ഇതോടെ വിനു വി ജോണിന്റെ അസാന്നിദ്ധ്യം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. താമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വാര്‍ത്തയില്‍ ശശീന്ദ്രന്‍ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും വിനു ട്വിറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ചാനല്‍ നടപടി സ്വീകരിച്ച് സസ്പെന്‍ഡ് നല്‍കിയെന്ന തരത്തിലാണ് വാര്‍ത്ത പരന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് വിനു അവധിയില്‍ പ്രവേശിച്ചത്.
തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ഒരുമാസക്കാലം ചെയ്ത റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്ന് വിനുവിന്റെ ചര്‍ച്ചയിലൂടെ തുറന്നു സമ്മതിക്കപ്പെട്ട വെളിപ്പെടുത്തലും പ്രേക്ഷകര്‍ കണ്ടു നിന്നിരുന്നു. തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റ വിഷയത്തില്‍ സുപ്രധാനമായ വഴിത്തിരിവായതും വിനു നടത്തിയ ചര്‍ച്ചയുടെ ഫലമായിട്ടായിരുന്നു. അടുത്തദിവസം തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുമെന്നാണ് ട്വിറ്റില്‍ വിനു വൃക്തമാക്കായിരിക്കുന്നത്.