തെറ്റായ വാര്‍ത്തയുടെ പേരില്‍ വിനുവിന് പൊങ്കാല;'ചാനല്‍ വാര്‍ത്തകളില്‍ മാത്രമേ തനിക്ക് ഉത്തരം പറയേണ്ട ബാധ്യത ഉള്ളൂ, ഓണ്‍ലൈന്‍ വാര്‍ത്തയ്ക്ക് മറുപടി പറയേണ്ടത് അവര്‍'

പിണറായി വിജയന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നു എന്ന വാര്‍ത്ത കൊടുത്തത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ വിഭാഗമാണ്. ഈ വാര്‍ത്തയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴയായിരുന്നു. പജേറോ സ്‌പോര്‍ട്ട് ബുള്ളറ്റ് പ്രൂഫാക്കി വാങ്ങുന്നുസ എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍, ഇത്തരത്തിലൊരു വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടില്ലെന്നും ഓണ്‍ലൈനില്‍ വാര്‍ത്ത വന്നെങ്കില്‍ അത് അവരോട് ചോദിക്കണമെന്നുമുള്ള നിലപാടാണ് വിനു വി ജോണ്‍ ട്വിറ്ററില്‍ സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ചാനലും വെബും രണ്ട് എഡിറ്റര്‍മാരുടെ കീഴിലാണെന്നും വെബ് വരുത്തുന്ന പിഴകള്‍ക്ക് മാപ്പ് പറയേണ്ടത് അവരാണെന്നുമാണ് വിനു മറുപടി നല്‍കിയത്.

കേരള സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നുവെന്നും രോഗിയുമായി പോയ കാര്‍ സിപിഐഎം റെഡ് വോളണ്ടിയര്‍മാര്‍ തടഞ്ഞെന്നുമുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്ത് വരികയും ചെയ്തു.