'ഇതുമായി ആരും പെണ്ണുങ്ങളുടെ അടുത്തേക്ക് ചെല്ലേണ്ട'; മാതൃഭൂമിയുടെ ഗാര്‍ഹിക പീഡന വാര്‍ത്തയ്ക്കെതിരെ സ്ത്രീകള്‍

ഗാര്‍ഹിക പീഡനത്തെ 69 ശതമാനം മലയാളി വീട്ടമ്മമാരും പിന്തുണക്കുന്നുവെന്ന ദേശീയ കുടുംബ- ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്തും മലയാളി വീട്ടമ്മമാരുടെ കാഴ്ചപ്പാടുകളെ കുറിച്ചും നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

സമ്പൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും സ്ത്രീ വിരുദ്ധമായ നിലപാടുകളാണോ മലയാളി തുടരുന്നതെന്നും സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഏറാന്‍മൂളുകയാണോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സര്‍വേ റിപ്പോര്‍ട്ടിനെ സൂക്ഷ്മമായി വിശകലനം ചെയ്യാതെയുള്ള റിപ്പോര്‍ട്ടാണ് മാതൃഭൂമിയില്‍ വന്നതെന്നും ആരോപണമുണ്ട്.

ഗാര്‍ഹിക പീഡനത്തെ 58 ശതമാനം പുരുഷന്മാര്‍ പിന്തുണയ്ക്കുന്നെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ 69 ശതമാനം മലയാളി വീട്ടമ്മമാരും ഗാര്‍ഹിക പീഡനത്തെ പിന്തുണയ്ക്കുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമുണ്ട്. അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ലെന്ന് 30 ശതമാനം ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേയില്‍ 40 ശതമാനം പേര്‍ ഭര്‍ത്താവിന് സംശയം തോന്നിയാല്‍ ഭാര്യയെ മര്‍ദ്ദിക്കാമെന്നും 30 ശതമാനം പേര്‍ ഭര്‍ത്താവുമായി തര്‍ക്കിക്കുന്ന ഭാര്യയെ മര്‍ദ്ദിക്കാമെന്നും അഭിപ്രായം രേഖപ്പെടുത്തിയതായി പറഞ്ഞിരുന്നു. തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കേരളം വളരെ പിന്നിലാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

സര്‍വേ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ കുറിച്ചുള്ള സംശയങ്ങള്‍ക്കുമപ്പുറം ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ള സ്ത്രീകളുടെ നിലപാടുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചില പ്രതികരണങ്ങള്‍ വായിക്കാം ;

https://www.facebook.com/sanitha.manohar/posts/10208647758111927

https://www.facebook.com/tomjerry22/posts/330577977435536?pnref=story

https://www.facebook.com/photo.php?fbid=10155976594703162&set=a.10151871183783162.1073741825.632983161&type=3&theater

https://www.facebook.com/Sreeluvlyf/posts/1810036969069549?pnref=story.unseen-section

https://www.facebook.com/fousia.anil/posts/1595167107219741?pnref=story

https://www.facebook.com/mayaleela.aami/posts/1589610974453682?pnref=story