ടെലിവിഷനിൽ ‘മാധ്യമ വിചാരണ’യെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ റിപ്പബ്ലിക് ടി.വി, എം.ഡി. അർണബ് ഗോസ്വാമിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. ന്യൂസ് ചാനലുകളായ ഇന്ത്യാ ടുഡേയും റിപ്പബ്ലിക് ടിവിയും സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ ഒരു പ്രൈംടൈം വാർത്താ സംവാദത്തിനിടയിൽ ഒരു മുഖ്യ അവതാരകൻ മറ്റൊരു അവതാരകനെ വിമർശിച്ച് സംസാരിക്കുന്നത് ഇപ്പോൾ വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
“റിയ ചക്രവർത്തിയുമായി ഞാൻ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട് എനിക്കെതിരെ സംസാരിച്ചു, എന്നാൽ ഇന്ന് ഞാൻ പറയുന്നു- അർണബ് ഗോസ്വാമി നിങ്ങൾ നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി മനഃപൂർവ്വം മാധ്യമ വിചാരണ സൃഷ്ടിക്കുന്ന ഒരു ചാനൽ നിങ്ങൾ നടത്തുന്നു. എന്നാൽ പത്രപ്രവർത്തനത്തെ നിങ്ങളുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്. ഞാൻ നിങ്ങൾക്ക് നൽകുന്ന ഒരേയൊരു ഉപദേശം ഇതാണ്, ഇതല്ല മാധ്യമ പ്രവർത്തനം എന്ന് പറയുന്നത്,” ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, രാജ്ദീപ് സർദേശായി പറഞ്ഞു.
“നിങ്ങൾ എന്റെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുന്നു, ഇന്ന് ഇതാ ഞാനും അത് ചെയ്യുന്നു, കാരണം രണ്ടര മാസമായി ഞാൻ നിശ്ശബ്ദത പാലിക്കുകയും, ചാനലിന്റെ റേറ്റിംഗ് പോയിന്റുകൾ ഉയർത്തുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെ മാത്രം നിങ്ങൾ സംപ്രേഷണം ചെയ്യുന്ന വൃത്തികേടുകൾ ശ്രദ്ധിക്കുകയുമായിരുന്നു. എന്റെ സുഹൃത്തേ ടിആർപികളേക്കാൾ പ്രാധാന്യം അർഹിക്കുന്ന ചിലത് ഉണ്ട് – അതിനെ ടെലിവിഷൻ റെസ്‌പെക്ട് പോയ്ന്റ്സ് (ബഹുമാനത്തിന് അർഹമാകുക എന്ന അർത്ഥത്തിൽ) എന്ന് വിളിക്കുന്നു.” രാജ്ദീപ് സർദേശായി കൂട്ടിച്ചേർത്തു.
Well said @sardesairajdeep , whatever Arnab is doing for his Banana Republic is just for TRPs . Republic Tv journalists are just a bunch of jokers who should be in circus and not in a studio. #RepublicTv #ArnabGoswami pic.twitter.com/By9mVQQIwv
— RaHiL MohaMMeD (@IMRahilMohammed) October 5, 2020
കഴിഞ്ഞ മാസം റിപ്പബ്ലിക് ടിവി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) റേറ്റിംഗുകൾ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും കുറഞ്ഞ ടിആർപി നേടിയ ഇന്ത്യാ ടുഡേയെ പരിഹസിക്കുകയും ചെയ്തു.
Read more
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ അപകീർത്തിപ്പെടുത്താൻ റിപ്പബ്ലിക്ക് ടി.വി നിരന്തരം മുൻകൈ എടുത്തപ്പോൾ, റിയ ചക്രബർത്തിയെ വെള്ളപൂശാൻ പണം വാങ്ങിയുള്ള പി.ആർ പ്രചാരണം നടത്തുകയാണെന്ന പരിഹാസം ഇന്ത്യ ടുഡേ നേരിട്ടു.