‘ഇതല്ല മാധ്യമ പ്രവർത്തനം, ടി‌.ആർ‌.പി റേറ്റിംഗിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന ചിലത് ഉണ്ട്’: അർണബ് ഗോസ്വാമിയെ രൂക്ഷമായി വിമർശിച്ച്‌ രാജ്ദീപ് സർദേശായി

ടെലിവിഷനിൽ ‘മാധ്യമ വിചാരണ’യെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ റിപ്പബ്ലിക് ടി.വി, എം.ഡി. അർണബ് ഗോസ്വാമിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. ന്യൂസ് ചാനലുകളായ ഇന്ത്യാ ടുഡേയും റിപ്പബ്ലിക് ടിവിയും സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ ഒരു പ്രൈംടൈം വാർത്താ സംവാദത്തിനിടയിൽ ഒരു മുഖ്യ അവതാരകൻ മറ്റൊരു അവതാരകനെ വിമർശിച്ച് സംസാരിക്കുന്നത് ഇപ്പോൾ വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

“റിയ ചക്രവർത്തിയുമായി ഞാൻ നടത്തിയ അഭിമുഖവുമായി ബന്ധപ്പെട്ട് എനിക്കെതിരെ സംസാരിച്ചു, എന്നാൽ ഇന്ന് ഞാൻ പറയുന്നു- അർണബ് ഗോസ്വാമി നിങ്ങൾ നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി മനഃപൂർവ്വം മാധ്യമ വിചാരണ സൃഷ്ടിക്കുന്ന ഒരു ചാനൽ നിങ്ങൾ നടത്തുന്നു. എന്നാൽ പത്രപ്രവർത്തനത്തെ നിങ്ങളുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്. ഞാൻ നിങ്ങൾക്ക് നൽകുന്ന ഒരേയൊരു ഉപദേശം ഇതാണ്, ഇതല്ല മാധ്യമ പ്രവർത്തനം എന്ന് പറയുന്നത്,” ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, രാജ്ദീപ് സർദേശായി പറഞ്ഞു.

“നിങ്ങൾ എന്റെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുന്നു, ഇന്ന് ഇതാ ഞാനും അത് ചെയ്യുന്നു, കാരണം രണ്ടര മാസമായി ഞാൻ നിശ്ശബ്ദത പാലിക്കുകയും, ചാനലിന്റെ റേറ്റിംഗ് പോയിന്റുകൾ ഉയർത്തുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെ മാത്രം നിങ്ങൾ സംപ്രേഷണം ചെയ്യുന്ന വൃത്തികേടുകൾ ശ്രദ്ധിക്കുകയുമായിരുന്നു. എന്റെ സുഹൃത്തേ ടി‌ആർ‌പികളേക്കാൾ പ്രാധാന്യം അർഹിക്കുന്ന ചിലത് ഉണ്ട് – അതിനെ ടെലിവിഷൻ റെസ്‌പെക്ട് പോയ്ന്റ്സ് (ബഹുമാനത്തിന് അർഹമാകുക എന്ന അർത്ഥത്തിൽ) എന്ന് വിളിക്കുന്നു.” രാജ്ദീപ് സർദേശായി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം റിപ്പബ്ലിക് ടിവി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) റേറ്റിംഗുകൾ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും കുറഞ്ഞ ടിആർപി നേടിയ ഇന്ത്യാ ടുഡേയെ പരിഹസിക്കുകയും ചെയ്തു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കാമുകിയും നടിയുമായ റിയ ചക്രബർത്തിയെ അപകീർത്തിപ്പെടുത്താൻ റിപ്പബ്ലിക്ക് ടി.വി നിരന്തരം മുൻ‌കൈ എടുത്തപ്പോൾ, റിയ ചക്രബർത്തിയെ വെള്ളപൂശാൻ പണം വാങ്ങിയുള്ള പി.ആർ പ്രചാരണം നടത്തുകയാണെന്ന പരിഹാസം ഇന്ത്യ ടുഡേ നേരിട്ടു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍