Connect with us

NEWS ELSEWHERE

കരഞ്ഞു കരഞ്ഞ് ആദി മുഖ്യമന്ത്രിയെ ‘കീഴടക്കി’; നന്നായി പഠിക്കണമെന്ന് ഉപദേശം

, 7:32 am

നന്നായിട്ടൊന്നു കരഞ്ഞു, ആ കരച്ചിൽ മുഖ്യമന്ത്രി കണ്ടു. ഫെയ്സ്ബുക്കിൽ ആദിയുടെ കരച്ചിൽ കണ്ട് ആശ്വസിപ്പിച്ച മുഖ്യമന്ത്രി കഴിഞ്ഞദിവസം വാക്കുപാലിച്ചു. കണ്ണൂരിലെത്തിയപ്പോൾ ആദിയെ നേരിട്ടുകണ്ട് സമ്മാനം നൽകി. മുഖ്യമന്ത്രിക്കൊപ്പം ചേർന്നിരുന്ന് സെൽഫിയെടുത്ത ആദിക്ക് ഇനി സ്കൂളിൽ ചെന്നിട്ടു വേണം ഒറ്റക്കരച്ചിൽ കൊണ്ടു മുഖ്യമന്ത്രിയെ ‘കീഴടക്കിയ’ കഥ കൂട്ടുകാരോടു പറയാൻ.

കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും രസിനയുടെയും മകനാണു തളാപ്പ് ചിന്മയ ബാലഭവനിലെ മൂന്നാംക്ലാസുകാരൻ ആദി. പിണറായി വിജയന്റെ കടുത്ത ആരാധകൻ. മൂന്നാം ക്ലാസിൽ ‘നമ്മുടെ മുഖ്യമന്ത്രി’ എന്ന പാഠഭാഗമുണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ഇഷ്ടം ടിവി ഇന്റർവ്യൂകളിലൂടെ കടന്ന് ഗൂഗിൾ, യുട്യൂബ് വഴി പടർന്നു കയറി. അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെട്ടു ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾ സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനു മുഖ്യമന്ത്രി എത്തിയാൽ കാട്ടിത്തരാമെന്ന് അമ്മ വാക്കു നൽകി.

സമ്മേളനത്തിരക്കിനിടെ മുഖ്യമന്ത്രിയെ ശരിക്കൊന്നു കാണാൻ പോലും കിട്ടിയില്ല. വാശിപിടിച്ചു കരഞ്ഞാണ് അന്ന് ആദി വീട്ടിലേക്കു മടങ്ങിയത്. മാർച്ച് അവസാനത്തോടെ കുടുംബം ഖത്തറിലേക്കു താമസം മാറുകയാണ്. അതിനു മുൻപ് ഒരിക്കൽക്കൂടി പിണറായിയെ കാണാൻ അവസരം കിട്ടിയില്ലെങ്കിലോ എന്നോർത്തായിരുന്നു ആദിയുടെ വിഷമം. ഒടുവിൽ അമ്മ രസിന, ആദിയുടെ കരച്ചിൽ വിഡിയോ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

അടുത്ത പരിപാടി നടക്കുന്ന ഏതെങ്കിലും സ്ഥലത്തു മുഖ്യമന്ത്രിയെ കാണാൻ സൗകര്യം കിട്ടുമോ എന്നറിയാനായിരുന്നു പോസ്റ്റ്. ആ കരച്ചിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെട്ടു. ഒട്ടേറെപ്പേർ ഷെയർ ചെയ്ത വിഡിയോ കണ്ട് ജനുവരി 30നു മുഖ്യമന്ത്രി ആദിയെ വിളിച്ച് ആശ്വസിപ്പിച്ചു. ഇനി കണ്ണൂരിലെത്തുമ്പോൾ കാണാമെന്നു വാക്കു നൽകി.

കഴിഞ്ഞദിവസം സംസ്ഥാന സഹകരണ കോൺഗ്രസ് ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ആദിയെ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്കു ക്ഷണിച്ചു. ഇരുവരും തമ്മിൽകണ്ടു സംസാരിച്ചു. സ്വന്തമായി വരച്ചു സൂക്ഷിച്ച പിണറായി വിജയന്റെ ചിത്രം ആദി കൈമാറി. നന്നായി പഠിക്കണമെന്ന് ഉപദേശിച്ച് ആദിക്ക് ഒരു പേന സമ്മാനിച്ചാണു മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയത്. ‌ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, കെ.കെ.രാകേഷ് എംപി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Don’t Miss

CELEBRITY TALK6 mins ago

ഉണ്ണി മുകുന്ദന്റെ കരിഷ്മയ്ക്ക് ഒരു അനുഷ്‌ക്ക ടച്ചുണ്ട്, അതിന്റെ കാരണം രസകരമാണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചാണക്യ തന്ത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയില്‍ പെണ്‍വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ കുറേ പേര്‍ പറഞ്ഞത് ഉണ്ണിയുടെ...

CRICKET19 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK21 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL28 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES29 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE54 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS56 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL59 mins ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL59 mins ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA60 mins ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....