Connect with us

NEWS ELSEWHERE

അതിരപ്പിള്ളിയില്‍ ഒന്നും നടന്നില്ല; 35 കോടി തുലച്ചു

, 7:35 am

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാകില്ലെന്നു മന്ത്രിക്കു തിരിച്ചറിവു വന്നപ്പോഴേക്കും ഖജനാവിനു നഷ്ടപ്പെട്ടത് 35 കോടിയിലേറെ രൂപ! 20 വര്‍ഷത്തോളമായി ചര്‍ച്ചയിലുള്ള പദ്ധതിയുടെ പേരില്‍, 13 ഉദ്യോഗസ്ഥരുടെ ശമ്പളം ഇനത്തിലാണു കോടികള്‍ ഒഴുകിപ്പോയത്.
പലതവണ ചര്‍ച്ചയാകുകയും രാഷ്ട്രീയ, പരിസ്ഥിതി എതിര്‍പ്പുമൂലം തടസപ്പെടുകയും ചെയ്ത പദ്ധതി നടപ്പാക്കാനാകില്ലെന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി വൈദ്യുതിമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിരപ്പിള്ളി പദ്ധതി ചര്‍ച്ചയില്‍ സജീവമായ 1998-ലാണു വെറ്റിലപ്പാറയില്‍ കെ.എസ്.ഇ.ബി. പ്രത്യേക ഓഫീസ് തുറന്നത്. പ്രതിമാസം വെറ്റിലപ്പാറയിലെ ഓഫീസില്‍ ജീവനക്കാര്‍ക്കു ശമ്പളമായി നല്‍കുന്നതു 13,08,624 രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ പറയുന്നു.

പദ്ധതിപ്രവര്‍ത്തനം തുടങ്ങിയിട്ടുപോലുമില്ലെങ്കിലും ജീവനക്കാരില്‍ അഞ്ചുപേരുടെ ശമ്പളം ഒരുലക്ഷം രൂപയ്ക്കു മുകളിലാണ്.
85,000 രൂപയില്‍ കുറഞ്ഞ ശമ്പളക്കാര്‍ ആരുമില്ല. പ്രവര്‍ത്തനമില്ലാത്ത ഓഫീസിലെ ഡ്രൈവറുടെ ശമ്പളം 89,339 രൂപ. ഒരു മാസം വാഹനമോടുന്നത് ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമാണെന്നിരിക്കേയാണു ഇവിടെ മൂന്നു ജീപ്പും ഡ്രൈവറുമുള്ളത്.

ഒരു എക്സിക്യൂട്ടീവ് എന്‍ജീനിയറടക്കം 13 ഉദ്യോഗസ്ഥരാണുള്ളത്. ഒരു എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ ഉള്‍പ്പെടെ 22 തസ്തികകള്‍ക്കു കൂടി അനുമതി നല്‍കിയിരുന്നു. പദ്ധതിയുടെ പ്രാരംഭച്ചെലവിനായി കെ.എസ്.ഇ.ബി. 1997-ല്‍ വനംവകുപ്പിന് 1.14 കോടി രൂപ നല്‍കിയിരുന്നു. പദ്ധതി നടപ്പാകുമ്പോള്‍ വെള്ളത്തിലാകുന്ന വനത്തിന് പകരം മരങ്ങള്‍ വച്ചുപിടിപ്പിക്കാനായിരുന്നു ഇത്.

340 ഏക്കര്‍ വനം ഇല്ലാതാകുമെന്നായിരുന്നു കണക്ക്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കി.മീ. മുകളില്‍നിന്നു മൂന്നര മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കി.മീ. അകലെ കണ്ണങ്കുഴിയില്‍ എത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു പദ്ധതി. പ്രതിവര്‍ഷം 233 മെഗാവാട്ട് വൈദ്യുതിയാണു പ്രതീക്ഷിച്ചിരുന്നത്.

Don’t Miss

KERALA4 hours ago

കിണറ്റിലേക്ക് തലകുത്തി വീണു; ഗുരുവായൂര്‍ ശേഷാദ്രി ചരിഞ്ഞു

പാലക്കാട് ശ്രീകൃഷ്ണപുരത്ത് തിരുവാഴിയോട് ഉത്രത്തില്‍കാവ് ക്ഷേത്രത്തില്‍ ഉത്സവം കഴിഞ്ഞ് മടങ്ങിയ ആന കിണറ്റില്‍ വീണ് ചെരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണത്. രാത്രി...

KERALA5 hours ago

‘കിട്ടാത്ത കേന്ദ്രഫണ്ടിനെക്കുറിച്ച് ഞാനെന്ത് പറയാന്‍’; രാജഗോപാലിന് നല്‍കിയ മറുപടി വിവാദമായപ്പോള്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണമേഖലയില്‍ കേന്ദ്രഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് ഒ. രാജഗോപാല്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന ദേവസ്വം – സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....

KERALA6 hours ago

മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം; ‘നാം മുന്നോട്ടിന്റെ’ പ്രൊഡ്യൂസറിനെ പുറത്താക്കി

മാധ്യമപ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ പ്രൊഡ്യൂസറെ പുറത്താക്കി. സിഡിഎസ് ജീവനക്കാരനായ സപ്‌നേഷിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ...

CRICKET7 hours ago

ഷമിയുടെ ഭാര്യ പണം മാത്രം മോഹിക്കുന്നവള്‍; മാസം ലക്ഷങ്ങളുടെ ഷോപ്പിങ്: ഷമി-ഹസിന്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഭാര്യയും തമ്മിലുള്ള പ്രശ്‌നം കുറേ മുന്‍പ് തുടങ്ങിയതാണെന്ന് ഷമിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ഷമിയുടെ പണം മാത്രമാണ് ഹാസിന്‍ ജഹാന്‍ മോഹിച്ചിരുന്നതെന്നും...

KERALA7 hours ago

ചീനവല റസ്‌റ്റോറന്റില്‍ കയറിയാല്‍ ചീട്ടുകീറും!; ഭക്ഷണം കഴിച്ചാല്‍ കുടുംബത്തിന്റെ ആധാരം നല്‍കണം, ചെമ്പല്ലി പൊരിച്ചതിന് മാത്രം 2228 രൂപ

ഇടപ്പള്ളിയില്‍ ഉള്ള ചീനവല എന്ന ഹോട്ടലില്‍ കയറുന്നവരുടെ ശ്രദ്ധയ്ക്ക്. മീന്‍ വാങ്ങുമ്പോള്‍ വില ആദ്യം ഒന്നു അന്വേഷിക്കുന്നത് നന്നായിരിക്കും അല്ലെങ്കില്‍ വീടിന്റെ ആധാരവും കയ്യില്‍ കരുതുക. ഇന്ന്...

SOCIAL STREAM8 hours ago

‘നിങ്ങള്‍ ഞങ്ങളുടെ ‘ഫാറൂഖാബാദിനെ’ എങ്ങനെയൊക്കെ ‘താലിബാന്‍’ ആക്കിയാലും സര്‍ഗ്ഗാത്മകത ഇവിടെ പൂക്കുക തന്നെ ചെയ്യും’; വത്തക്ക വിഷയത്തില്‍ പ്രതികരിച്ച് കോളേജ് ചെയര്‍പേഴ്‌സണ്‍

ഫറൂഖ് കോളേജ് അധ്യാപകന്റെ വിവാദമായ വത്തക്ക പ്രസംഗത്തില്‍ പ്രതികരിച്ച് കോളേജ് ചെയര്‍പേഴ്‌സണ്‍.നിങ്ങള്‍ ഞങ്ങളുടെ ഫാറൂഖാബാദിനെ എങ്ങനെയൊക്കെ താലിബാനാക്കിയാലും ഇവിടെ സര്‍ഗാത്മകതയുടെ വസന്തം ഇനിയുള്ള കാലവും പൂക്കുകതന്നെ ചെയ്യുമെന്ന്...

NATIONAL8 hours ago

സ്ഥിരം ജോലി കിട്ടാക്കനിയാകും; കരാര്‍ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി

ഇന്ത്യയില്‍ എല്ലാ മേഖലയിലും കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 1946 ലെ ഇന്റസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ നിയമത്തില്‍ നിയമഭേദഗതി...

KERALA8 hours ago

‘പികെ ഫിറോസ് ഇസ്ലാമിക വിരുദ്ധന്‍; പുരുഷന്‍മാര്‍ മൈലാഞ്ചിക്കൈകളില്‍ നോക്കരുത്, സിനിമാറ്റിക് സംഗീത നിശ മതവിരുദ്ധം’; യൂത്ത് ലീഗ് നേതാവിന് സമസ്തയുടെ ‘ഫത്‌വ’

അന്‍വര്‍ ഷെരീഫ് സമസ്ത-ലീഗ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി യൂത്ത്ലീഗ് നേതാക്കള്‍ക്കെതിരെ സമസ്തയുടെ യുവ നേതാക്കള്‍. സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകനായ ജൗഹര്‍ മുനവ്വറിനെ...

KERALA8 hours ago

ലസി നിര്‍മാണ വസ്തുക്കള്‍ സൂക്ഷിക്കുന്നത് പട്ടി കാഷ്ഠത്തില്‍; വെള്ളം എടുക്കുന്നത് കക്കൂസില്‍ നിന്നും; കൊച്ചിയിലെത്തി ലെസി വലിച്ചുകയറ്റുന്നവര്‍ ജാഗ്രതൈ!

കൊച്ചിയില്‍ ലസ്സിയുണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ലസ്സി മൊത്ത ഉല്‍പാദന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇക്കാര്യം പുറത്തുവന്നത്. ജിഎസ്ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ ജോണ്‍സണ്‍ ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

KERALA8 hours ago

പുഴുക്കള്‍ നിറഞ്ഞ ഭക്ഷണം നല്‍കിയതില്‍ അമൃതാനന്ദമയീ മഠം അടിയറവ് പറഞ്ഞു; വള്ളിക്കാവിലെ എഞ്ചിനിയറിങ് കോളജ് അടച്ചു

ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള അമൃതാ എഞ്ചിനിയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കരുനാഗപ്പള്ളി അമൃതപുരി കാമ്പസിലെ എഞ്ചിനിയറിംഗ് കോളേജാണ് അടച്ചു...