ബോള്‍ഗാട്ടിയില്‍ പാടാന്‍ ബോബ് മാര്‍ലിയുടെ മകന്‍

ബോബ് മാർലി എന്ന മാന്ത്രികനാദത്തിന്റെ മകനെ, പിന്തുടർച്ചയെ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ചുകൊണ്ട് ‘കപ്പ ടി.വി മോജോ റൈസിങ്ങി’ന്റെ രണ്ടാംസീസണ് കൊച്ചി വേദിയാകും.

ലോകമെങ്ങും ബോബ് മാർലിയുടെ ജന്മദിനം ആഘോഷിക്കുന്ന ഫെബ്രുവരിയിൽ 10, 11 തീയതികളിൽ അദ്ദേഹത്തിന്റെ മകൻ കി മാണി മാർലിയുടെ സ്വരത്തിന് കൊച്ചി ബോൾഗാട്ടി പാലസിൽ അരങ്ങൊരുങ്ങും. ‘കോൺഫ്രണ്ടേഷൻ’ എന്ന സ്വന്തം ബാൻഡുമായാണ് കി മാണി മോജോയ്ക്ക് ചൂടേറ്റുക.

14 പേരാണ് ഈ സംഗീതസംഘത്തിലുള്ളത്. കി മാണിയെ കൂടാതെ 15 മുൻനിര ബാൻഡുകളും മോജോ റൈസിങ്ങിന് നിറം പകരാനുണ്ട്. സംഗീതവിരുന്ന് രണ്ടുനാൾ നീളും. രണ്ടുദിവസങ്ങളിലും വൈകിട്ട് മൂന്നുമണിക്ക് തുടങ്ങുന്ന പരിപാടി പത്തുമണിവരെ നീളും. ടിക്കറ്റുകൾ വെള്ളിയാഴ്ച മുതൽ ബുക്ക് മൈ ഷോയിൽ കിട്ടും.