Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NEWS ELSEWHERE

ചെങ്ങന്നൂരില്‍ യു.ഡി.എഫിനു പണമില്ല; താഴേത്തട്ടില്‍ നേരിട്ടിറങ്ങാന്‍ നേതാക്കള്‍

, 7:54 am

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പണമില്ലാതെ യു.ഡി.എഫ്. വലയുന്നു. പണമില്ലായ്മ പ്രചാരണത്തെ ബാധിക്കുന്നതായി വിലയിരുത്തിയ കോണ്‍ഗ്രസ് താഴേത്തട്ടില്‍ നേതാക്കളെ നേരിട്ടിറക്കി പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ നേതാക്കളെ ചെങ്ങന്നൂരിലേക്കെത്തിക്കാനും ഓരോരുത്തര്‍ക്കും കൂടുതല്‍ ചുമതലകള്‍ വീതിച്ചുനല്‍കാനുമാണു തീരുമാനം.

സംസ്ഥാനത്തിലും കേന്ദ്രത്തിലും അധികാരത്തിലുള്ള സി.പി.എമ്മും ബി.ജെ.പിയും വലിയതോതില്‍ പണം ചെലവാക്കി പ്രചാരണം നടത്തുന്നെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അവര്‍ക്കൊപ്പമെത്താന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. അധികാരത്തിലില്ലാത്തതും അബ്കാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപേക്ഷിച്ചതുമാണ്് ഫണ്ട് ശേഖരണത്തില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായത്.

ചെങ്ങന്നൂരില്‍ യു.ഡി.എഫിനു ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണു കിട്ടിയിരിക്കുന്നത്. മണ്ഡലത്തിലാകെ നല്ല പരിചയവും പ്രതിച്ഛായയുമുള്ള ഡി. വിജയകുമാറിനുള്ള ഈ മേല്‍ക്കൈ മുതലാക്കാന്‍ പോലും കോണ്‍ഗ്രസിനു കഴിയുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നാണു വിലയിരുത്തല്‍.

ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരായ വിഷയങ്ങള്‍ നേതാക്കള്‍ സജീവചര്‍ച്ചാവിഷയമാക്കുന്നുണ്ടെങ്കിലും താഴെത്തട്ടില്‍ അവയൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ല. അടുത്തിടയെുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലും വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി എല്ലാവരും പ്രചരണരംഗത്തുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പ്രചാരണത്തിനു വേഗതയില്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരായ വിഷയങ്ങള്‍ നേതാക്കള്‍ സജീവചര്‍ച്ചാവിഷയമാക്കുന്നുണ്ടെങ്കിലും താഴെത്തട്ടില്‍ അവയൊന്നും വേണ്ടത്ര ഫലം ചെയ്യുന്നില്ല. അടുത്തിടയെുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലും വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി എല്ലാവരും പ്രചരണരംഗത്തുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പ്രചാരണത്തിനു വേഗതയില്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രചാരണം കാര്യക്ഷമമാക്കാനും വി.ഡി. സതീശനെ രംഗത്തിറക്കിയിട്ടുണ്ട്. ജോസഫ് വാഴയ്ക്കന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണപരിപാടികള്‍. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ ഡി. വിജയകുമാറിനുള്ള സ്വീകാര്യത മുതലാക്കാനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും.

കോണ്‍ഗ്രസ് നടത്തിയ അനൗപചാരിക സര്‍വേയില്‍ നല്ലൊരുവിഭാഗം വോട്ടര്‍മാര്‍ നിഷ്പക്ഷനിലപാട് സ്വീകരിച്ചുനില്‍ക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ നിഷ്പക്ഷവോട്ടര്‍മാരെ ഒപ്പം കൊണ്ടുവരാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഫ്ളക്സും പോസ്റ്ററുകളും മറ്റുമായി കാടിടളക്കിയുള്ള പ്രചരണപരിപാടികളുമായി ഇടതുമുന്നണിയൂം ബി.ജെ.പിയും മുന്നേറുമ്പോള്‍, കുടുംബയോഗങ്ങളിലൂടെയും മറ്റും പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് ഒപ്പം നിര്‍ത്തുകയെന്ന തന്ത്രമാണു കോണ്‍ഗ്രസ് പയറ്റുന്നത്. അവസാനഘട്ടത്തിലെ ഈ പ്രചാരണം വിജയം കാണുമെന്ന ശുഭപ്രതീക്ഷയിലാണു കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതൃത്വങ്ങള്‍.

Advertisement