ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിയ പ്രവാസി ഇന്ത്യാക്കാര്‍ക്ക് മുട്ടന്‍പണി; പാസ്‌പോര്‍ട്ട് റദ്ദാക്കും

ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി. മുങ്ങിയ”

ന്യൂഡൽഹി∙ ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി. മുങ്ങിയ ഭര്‍ത്താക്കന്മാര്‍ക്കെതിരെ തിരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നലകി ഇത്തരം കേസുകളില്‍ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും.