Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NEWS ELSEWHERE

”വിളിച്ചുവരുത്തിയതാണ് അങ്കിളിനെ” ; കളങ്കമറിയാത്ത മോളുടെ മൊഴി

, 7:26 am

സിനിമ കാണാന്‍ പോവാന്‍ ‘അങ്കിളിനെ’ മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണെന്ന് എടപ്പാളില്‍ പീഡനത്തിരയായ പെണ്‍കുട്ടി. വിഷയത്തിന്റെ ഗൗരവമറിയാതെ, നിഷ്‌കളങ്കമായാണ് അവള്‍ കൗണ്‍സലറോട് ഇക്കാര്യം പറഞ്ഞത്. ഈ കുഞ്ഞിന്റെ മുഖത്ത് നോക്കിയാല്‍ എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ കഴിയുമെന്ന് കൗണ്‍സല്‍ ചെയ്ത ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കര്‍ ചോദിക്കുന്നു.

ഒന്‍പത് വയസ്സാണ്, ഒന്നുമറിയില്ല അവള്‍ക്ക്. നടന്ന ക്രൂരതയുടെ ഗൗരവം മനസ്സിലായിട്ടില്ല. അതുതന്നെയാണ് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. വീട്ടില്‍നിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് അവള്‍ കൗണ്‍സലറോട് നിഷ്‌കളങ്കമായി പറഞ്ഞത്. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും അവള്‍ പറഞ്ഞു.

ആദ്യമായാണ് കുട്ടി മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിക്ക് വിരുദ്ധമാണ് ഇത്. സിനിമകാണാന്‍ തുടങ്ങിയ സമയം മുതല്‍ അയാള്‍ ഏതെല്ലാം തരത്തില്‍ ഉപദ്രവിച്ചെന്നും അവള്‍ വിവരിച്ചു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു.

കുട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്.

പ്രതിയുടെ ദുരുദ്ദേശ്യം ദൃശ്യങ്ങളില്‍നിന്നും കുട്ടിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. കുട്ടിയുടെ മൊഴിയില്‍ പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. കൗണ്‍സലിങ് റിപ്പോര്‍ട്ട് കൂടി പരിശോധിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും.

Advertisement