ഫിദല്‍ കാസ്‌ട്രോയുടെ ചുരുട്ട് പെട്ടിക്ക് 17 ലക്ഷം രൂപ

ബോസ്റ്റൻ∙ ക്യൂബയുടെ വിപ്ലവനായകൻ ഫിദൽ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തിൽ വിറ്റത് 26,950 ഡോളറിന് (17.5 ലക്ഷംരൂപ). 24 സിഗരറ്റുകൾ ഉൾക്കൊള്ളുന്ന തടികൊണ്ടുള്ള പെട്ടി ഇവാ ഹാലർ എന്ന ജീവകാരുണ്യ പ്രവർത്തകയ്ക്കു കാസ്ട്രോ കയ്യൊപ്പിട്ടു നൽകിയതാണ്.

ഒരു ചടങ്ങിനിടെ, കാസ്ട്രോയ്ക്കു പ്രിയപ്പെട്ട ട്രിനിഡാഡ് ഫൻഡഡോഴ്സ് സിഗരറ്റ് അതിഥികൾ വലിച്ചപ്പോൾ ഹാലർ ചോദിച്ചതു പെട്ടി ഉൾപ്പെടെയായിരുന്നു. ഒപ്പിട്ടു നൽകിയാൽ ലേലത്തിൽ വിൽക്കാമല്ലോ എന്നും പറഞ്ഞു. തമാശ ആസ്വദിച്ച കാസ്ട്രോ അതവർക്കു സമ്മാനമായി നൽകി. ട്രിനിഡാഡ് ഫൻഡഡോഴ്സ് കാസ്ട്രോയ്ക്കു മാത്രമായി പ്രത്യേക സിഗരറ്റ് ഉൽപാദിപ്പിച്ചിരുന്നു. ക്യൂബയിലെത്തുന്ന അതിഥികൾക്കു പ്രസിഡന്റ് സമ്മാനമായി നൽകിയിരുന്നത് ഈ സിഗരറ്റുകളാണ്.