Connect with us

NEWS ELSEWHERE

അവസാന സെല്‍ഫിയെടുത്ത് നവദമ്പതികളും മടങ്ങി

, 7:35 am

കുരങ്ങിണി മലയില്‍ വെന്തു മരിച്ചവരില്‍ നവ ദമ്പതികളും. ഈറോഡ് സ്വദേശികളായ വിവേക് (28), വിദ്യ (26) എന്നിവരാണ് മധുവിധു തീരുംമുമ്പേ മരണത്തിനു കീഴടങ്ങിയത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടിരുന്ന ഇവര്‍ തങ്ങളുടെ കൊളുക്കുമല യാത്രസംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. യാത്രയ്ക്കു മുമ്പേ ഇവര്‍ വാഹനത്തിനു മുന്നില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയും എടുത്തിരുന്നു. മൂന്നര മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ദുബായില്‍ എഞ്ചിനീയറായ വിവേക് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 100 ദിവസം പൂര്‍ത്തിയായപ്പോള്‍ ഈറോഡിലെ ക്ഷേത്രത്തിനു മുന്നില്‍ നിന്നും ഇവര്‍ സെല്‍ഫിയെടുത്ത് ഫെയസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനു ശേഷമാണ് സാഹസിക യാത്രയ്ക്ക് പുറപ്പെട്ടത്.

രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ വിവേകും വിദ്യയും ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിലായിരുന്നു. വിദ്യയുടെ വസ്ത്രങ്ങളെല്ലാം പൂര്‍ണമായി കത്തിപ്പോയപ്പോള്‍ വിവേക് തന്റെ പാതി കത്തിയ വസ്ത്രം വിദ്യയ്ക്ക് നല്‍കിയിരുന്നു. പിടഞ്ഞുകൊണ്ടിരുന്ന ഇരുവരും ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.