Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NEWS ELSEWHERE

ടിക്കറ്റ് നിരക്ക് : കെഎസ്ആര്‍ടിസി വരുമാനത്തില്‍ വര്‍ധന

, 7:22 am

ബസ് നിരക്കു കൂട്ടിയതിനുശേഷം കെഎസ്ആര്‍ടിസിക്കു പ്രതിദിന വരുമാനത്തില്‍ ശരാശരി 30 ലക്ഷം രൂപയുടെ വര്‍ധന. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള തീയതികളിലെ വരുമാനക്കണക്കിലാണു വര്‍ധന. ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ 47.48 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ എട്ടുവരെയുള്ള വരുമാനം 49.9 കോടിയായി.

മാര്‍ച്ച് ഒന്നു മുതലാണു നിരക്കു വര്‍ധിപ്പിച്ചത്. ചില ദിവസങ്ങളില്‍ മുന്‍ മാസത്തെക്കാള്‍ 50 ലക്ഷം രൂപവരെ വരുമാനം വര്‍ധിച്ചെങ്കിലും ചുരുക്കം ദിവസങ്ങളില്‍ ഫെബ്രുവരിയെക്കാള്‍ 20 ലക്ഷം വരെ വരുമാനം കുറഞ്ഞതു കെഎസ്ആര്‍ടിസി അധികൃതരെ ആശങ്കയിലാക്കി. ഫെബ്രുവരി രണ്ടിന് 5.81 കോടി രൂപയായിരുന്നു വരുമാനം. മാര്‍ച്ച് രണ്ടിനു വരുമാനം 5.61 കോടിയായി കുറഞ്ഞു. രണ്ടും വെള്ളിയാഴ്ചയായിരുന്നു. നിരക്കു വര്‍ധനയോടെ വരുമാനം ആറുകോടിയില്‍ താഴില്ലെന്ന കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടലും തെറ്റി.

Advertisement