Connect with us

NEWS ELSEWHERE

കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ പുല്‍ഗാവിലെ സൈനിക ആയുധശാലയിലേത്‌

, 8:15 am

കുറ്റിപ്പുറത്ത്‌ കണ്ടെത്തിയ വെടിയുണ്ടകളും ഉഗ്രസ്‌ഫോടനശേഷിയുള്ള കുഴിബോംബുകളും മഹാരാഷ്‌ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ്‌ നിര്‍മാണശാലയിലേതെന്ന്‌ ഇന്റലിജന്‍സ്‌. രാജ്യത്തെ ഏറ്റവും വലിയ ആയുധസംഭരണശാലകളിലൊന്നാണ്‌ പുല്‍ഗാവിലേത്‌.

അഞ്ച്‌ കുഴിബോംബും 445 വെടിയുണ്ടകളുമാണ്‌ കുറ്റിപ്പുറത്ത്‌ ഭാരതപ്പുഴയില്‍നിന്നു കണ്ടെത്തിയത്‌. പുല്‍ഗാവിലെ വെടിക്കോപ്പ്‌ നിര്‍മാണശാലയില്‍നിന്ന്‌ ഏതെങ്കിലും സൈനികത്താവളത്തിലേക്ക്‌ കൊണ്ടുപോയ വെടിക്കോപ്പുകള്‍ ആയുധക്കൊള്ളക്കാരോ തീവ്രവാദവിഭാഗങ്ങളോ തട്ടിയെടുത്തതാകാമെന്നാണ്‌ നിഗമനം.

മാവോയിസ്‌റ്റുകളുടെ പങ്കും തള്ളിക്കളായാനാവില്ലെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്‌ സൈനിക ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി. സൈനിക ആവശ്യത്തിന്‌ ഉപയോഗിക്കുന്ന ക്ലെമോര്‍ മൈന്‍ വിഭാഗത്തില്‍പ്പെട്ട കുഴിബോംബുകളാണ്‌ കുറ്റിപ്പുറത്തു കണ്ടെത്തിയത്‌. നൂറുകണക്കിന്‌ മൂര്‍ച്ചയേറിയ ആണികളും ചെറിയ ഇരുമ്പ്‌ ഉണ്ടകളും അടങ്ങിയതാണ്‌ ഇവയോരോന്നും.

പൊട്ടിത്തെറിക്കുമ്പോള്‍ മനുഷ്യരുടെമേല്‍ ഇവ തറഞ്ഞുകയറും. സൈനിക ഉദ്യോഗസ്‌ഥരില്‍നിന്ന്‌ തെളിവെടുത്തശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക്‌ പോകാനാണ്‌ മലപ്പുറം എസ്‌.പി. ദേബേഷ്‌ കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തീരുമാനിച്ചിട്ടുളളത്‌.

ഇത്തരം കുഴിബോംബുകള്‍ കേരളത്തിലെത്തിയത്‌ ഇന്റലിജന്‍സ്‌ വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. മതതീവ്രവാദ സംഘടനകളിലേക്കും അന്വേഷണം നീളും. കണ്ടെത്തിയ വെടിക്കോപ്പുകളുടെ പഴക്കം, ഏത്‌ സൈനികത്താവളത്തിലേക്ക്‌ അയച്ചത്‌ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമായി അന്വേഷിക്കും.

 

Don’t Miss

NATIONAL5 hours ago

നോട്ട് നിരോധനവും ജിഎസ്ടിയും: ഉരുണ്ടുകളിച്ച് നരേന്ദ്ര മോഡി

നോട്ട് നിരോധനവും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിഎസ്ടിയും നോട്ട് നിരോധനവും കൊണ്ട് മാത്രം സര്‍ക്കാരിനെ അളക്കരുതെന്ന്...

CRICKET5 hours ago

ഇന്ത്യയ്ക്ക് ഓടാന്‍ കണ്ടം റെഡി: മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടിലും ജയിച്ച ദക്ഷിണാഫ്രിക്ക...

NATIONAL5 hours ago

മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറാകും

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിനെ മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത് ഒ.​പി ​കോ​ഹ്ലി​ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല...

FOOTBALL5 hours ago

പിഴച്ചതാര്‍ക്ക്: കാരണം വ്യക്തമാക്കി ഹ്യൂമേട്ടന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമുമായി ആരാധകര്‍ക്ക് സംവദിക്കാമെന്ന ഐഎസ്എല്ലിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് ആവേശത്തോടെയാണ്...

CRICKET6 hours ago

പരമ്പര നഷ്ടമായിട്ടും കൂസലില്ല: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ആഘോഷത്തില്‍

ടെസ്റ്റ് മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും തുടര്‍ച്ചയായ പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പക്ഷേ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങളെല്ലാം പിഴച്ചു. കേപ്ടൗണിലും സെഞ്ച്യൂറിയനിലുമായി നടന്ന രണ്ട് ടെസ്റ്റുകളില്‍ നാണം കെട്ട...

NATIONAL6 hours ago

കമ്മീഷൻ നടപടിക്കെതിരെ വിമർശനം; കേജരിവാളിന് പിന്തുണയുമായി മമത ബാനർജി

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ടു ശുപാ​ർ​ശ ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ന്‍റെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് പ​ശ്ചി​മ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ വൈരാഗ്യം...

FOOTBALL6 hours ago

ഐഎസ്എല്ലില്‍ വീണ്ടും ‘ഇന്ത്യന്‍ വീരഗാഥ’: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം ഇന്ത്യന്‍ ഹാട്രിക്ക് കണ്ട മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉഗ്രന്‍ ജയം. സെമിനിയന്‍ ഡുങ്കലിന്റെ ഹാട്രിക്ക് മികവോടെ ഒന്നിനെതിരേ...

KERALA6 hours ago

ട്രെയിനുകളുടെ കേരളത്തിലെ വൈകിയോട്ടം ഇനിയും തുടരുമെന്ന് റയിൽവേ

സം​സ്ഥാ​ന​ത്ത് ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം കു​റ​ഞ്ഞ​ത് ആ​റു മാ​സ​മെ​ങ്കി​ലും തു​ട​രുമെന്ന് റെയിൽവേ. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​കെ. കു​ൽ​ശ്രേ​സ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്...

FOOTBALL6 hours ago

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണു ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ലോകം

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണ്ു ആശുപത്രിയില്‍. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ബ്രസീലിയന്‍ ഇതിഹാസം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച പെലെയെ...

FOOTBALL6 hours ago

നെയ്മറില്‍ നിന്ന് പാഠം പഠിച്ചു; ‘കളി’ മാറ്റി ബാഴ്‌സ

സൂപ്പര്‍ താരം നെയ്മറിന്റെ കൂടുമാറ്റത്തില്‍ നിന്നും പാഠം പഠിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. 222 മില്ലണ്‍ യൂറോയ്ക്ക് നെയ്മര്‍ ക്ലബ്ബ് വിട്ടുപോയതിന്റെ ഞെട്ടലില്‍ നിന്നും ബാഴ്‌സ കരകയറി...