ഉദ്ഘാടനത്തിനിടെ ബോട്ട്ജെട്ടി തകര്‍ന്നു; മന്ത്രി മണി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുണ്ടള ജലാശയത്തില്‍ സോളാര്‍ ബോട്ട്‌ ഉദ്‌ഘാടനത്തിനായി തയാറാക്കിയ താല്‍ക്കാലിക ബോട്ട്‌ജെട്ടി ഉദ്‌ഘാടനച്ചടങ്ങിനിടെ തകര്‍ന്നു. ഉദ്‌ഘാടകനായിരുന്ന മന്ത്രി എം.എം. മണിയെ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ചേര്‍ന്ന്‌ പിടിച്ചുമാറ്റി.
ഇന്നലെ രണ്ടിന്‌ നിശ്‌ചയിച്ചിരുന്ന ചടങ്ങിനായി ഒരു മണിക്കൂര്‍ വൈകിയാണ്‌ മന്ത്രി എത്തിയത്‌.

സോളാര്‍ ബോട്ടുകളുടെ ഉദ്‌ഘാടനം നടത്തുന്നതിനിടെ ആളുകളുടെ ഭാരം താങ്ങാനാകാതെ താല്‍ക്കാലിക ജെട്ടി ഭാഗികമായി തകരുകയായിരുന്നു. പിന്നീട്‌, ഉറപ്പുള്ള ഭാഗത്തേക്ക്‌ ബോട്ട്‌ എത്തിച്ചാണ്‌ ഉദ്‌ഘാടനം നടത്തിയത്‌. മന്ത്രി ജലാശയത്തിലൂടെ അല്‍പ്പസമയം ബോട്ട്‌യാത്ര നടത്തുകയും ചെയ്‌തു.

Read more

ഒരു ബോട്ടിന്‌ പത്തു യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്‌. അടുത്തതില്‍ നാലു പേര്‍ക്കു യാത്ര ചെയ്യാം. ഒരാള്‍ക്ക്‌ 100 രൂപയാണു നിരക്ക്‌. രാവിലെ 9.30 മുതല്‍ വൈകിട്ട്‌ അഞ്ചു വരെ ബോട്ടിങ്ങുണ്ടാകും. രണ്ട്‌ കശ്‌മീര്‍ ശിക്കാര വള്ളങ്ങളും ഒമ്പത്‌ പെഡല്‍ ബോട്ടുകളും ഇവിടെയുണ്ട്‌. പത്തു പെഡല്‍ ബോട്ടുകള്‍ കൂടി എത്തിക്കാന്‍ ഹൈഡല്‍ ടൂറിസം അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌.