Connect with us

NEWS ELSEWHERE

യുവതിയെ മതം മാറ്റി ലൈംഗിക അടിമയാക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍

, 7:46 am

യുവതിയെ മതംമാറ്റിയ ശേഷം വിദേശത്ത് കൊണ്ടുപോയി ഐസിസിന്റെ ലൈംഗിക അടിമയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പറവൂര്‍ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍. പെരുവാരം മന്ദിയേടത്ത് ഫയാസ് ജമാല്‍ (23), മാഞ്ഞാലി തലക്കാട്ട് വീട്ടില്‍ സിയാദ് (48) എന്നിവരെ പൊലീസും എന്‍.ഐ.എയും ചോദ്യംചെയ്തുവരികയാണ്. ഇന്നലെ പുലര്‍ച്ചെ ആലുവ ഡിവൈ.എസ് പിയുടെ നേതൃത്വത്തില്‍ വീട് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. മൊബൈല്‍ ഫോണടക്കം രേഖകള്‍ പിടിച്ചെടുത്തു. ഗള്‍ഫിലുള്ള കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് റിയാസിന്റെ അടുത്ത ബന്ധുവാണ് ഫയാസ് ജമാല്‍. മാഞ്ഞാലിയില്‍ യുവതിയെ താമസിപ്പിക്കുന്നതടക്കമുള്ള സഹായം നല്‍കിയത് സിയാദാണ്.
ഹിന്ദു മതത്തില്‍ നിന്നു നിര്‍ബന്ധിച്ച് മാറ്റിയശേഷം വ്യാജവിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോകുകയും അവിടെ വച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഒരാഴ്ച മുമ്പ് പറവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗുജറാത്തില്‍ പോയി യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗളൂരുവിലെ ഒരു സ്ത്രീയും രണ്ട് അഭിഭാഷകരും കേസിലുള്‍പ്പെടുന്നു. കണ്ണൂര്‍ സ്വദേശികളായ നാലു പേരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

ഹര്‍ജിയിലെ വിവരങ്ങള്‍
? 2014 ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട ന്യൂ മാഹി സ്വദേശി മുഹമ്മദ് റിയാസ് ലൈംഗിക ബന്ധം രഹസ്യമായി ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മതം മാറ്റി. പിന്നീട് മാതാപിതാക്കള്‍ യുവതിയെ ഗുജറാത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി
? മുഹമ്മദ് റിയാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയപ്പോള്‍ യുവതിയെ മുഹമ്മദ് റിയാസിനോടൊപ്പം വിട്ടു. പറവൂരിലെ ഫയാസിന്റെ ബന്ധുവീട്ടില്‍ കുറച്ചു ദിവസം താമസിച്ച ശേഷം മാഞ്ഞാലിയില്‍ വാടക വീടെടുത്തു.
? തുടര്‍ന്ന് സന്ദര്‍ശന വിസയില്‍ ഇരുവരും സൗദിയിലേക്ക് പോയി. യുവതിയെ മദ്രസയില്‍ പഠിക്കാന്‍ ചേര്‍ത്ത ശേഷം വ്യാജ വിവാഹ രേഖകളും മുസ്‌ളിം പേരില്‍ ആധാര്‍ കാര്‍ഡും ഉണ്ടാക്കി
? മതപരിവര്‍ത്തനത്തിനു ശേഷം മുഹമ്മദ് റിയാസിനും കുടുംബത്തിനും പണവും സ്വര്‍ണാഭരണങ്ങളും പാരിതോഷികമായി ലഭിച്ചു
? കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും
? സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായി യുവതിയില്‍ നിന്ന് വിവരം അറിഞ്ഞ പിതാവ് സൗദിയിലുള്ള സുഹൃത്ത് മുഖേനയാണ് രക്ഷിച്ചത്

Advertisement