ഷുഹൈബ് വധക്കേസ്: വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ഷുഹൈബ് വധക്കേസിന്റെ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഷുഹൈബിന്റെ കുടുംബം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.

Read more

തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഷുഹൈബ് വധക്കേസ് പരിഗണിക്കുന്നത്. കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും. കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്. 2018 ഫെബ്രുവരി 12-നാണ് തെരൂരിലെ തട്ടുകയില്‍ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.