Connect with us

NEWS ELSEWHERE

ബോംബ്, ബൈക്ക്, കാട്… സിമി ക്യാമ്പില്‍ കഠിന പരിശീലനം

, 7:59 am

ഇന്ത്യന്‍ മുജാഹിദീനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത വാഗമണ്‍ സിമി ക്യാമ്പിലെ പരിശീലന മുറകളെല്ലാം അതികഠിനം. ബോംബ് നിര്‍മാണം മുതല്‍ ഹൈടെക് സംവിധാനങ്ങളുടെ ക്രമീകരണം വരെയുള്ള പദ്ധതികളാണ് ക്യാമ്പില്‍ ആസൂത്രണം ചെയ്തതെന്നാണ് എന്‍.ഐ.എ. കണ്ടെത്തല്‍. ബോംബ് നിര്‍മാണ പരിശീലനത്തിനൊപ്പം അതിവേഗ ബൈക്ക് ഓട്ടം, കാടും മലയും താണ്ടി കിലോമീറ്ററുകളോളം സഞ്ചരിക്കല്‍ തുടങ്ങിയവയിലും പരിശീലനം നല്‍കിയിരുന്നു.

അഹമ്മദാബാദ്, വാരാണസി, ബെംഗളൂരു, സൂറത്ത് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ വാഗമണ്‍ സിമി ക്യാമ്പ് പ്രതികള്‍ക്ക് ബന്ധമുണ്ടായിരുന്നു. കേരളത്തില്‍ ഇവര്‍ ആസൂത്രിതമായ ക്യാമ്പ് നടത്തിയിട്ടും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കണ്ടെത്താനായില്ല. ക്യാമ്പ് അംഗങ്ങളുടെ സമര്‍ഥമായ നീക്കങ്ങളും ആസൂത്രിതമായ പദ്ധതികളുമായിരുന്നു ഇന്റലിജന്‍സിനെ കബളിപ്പിച്ചതെന്ന് എന്‍.ഐ.എ. കണ്ടെത്തി.

വാഗമണില്‍ സിമി ആയുധ ക്യാമ്പ് സംഘടിപ്പിച്ച വിവരം ആദ്യം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത് കേരള പോലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായിരുന്നു. ബോംബും കാടും പ്രധാന പരിശീലന പദ്ധതികളായതിനാല്‍ അതിനുപറ്റിയ ആളുകളായിരിക്കണം ക്യാമ്പംഗങ്ങളെന്ന് ഉന്നത സമിതിയില്‍നിന്ന് നിര്‍ദേശമുണ്ടായിരുന്നു. അതനുസരിച്ച് ആറു എന്‍ജിനീയര്‍മാരും മൂന്ന് ഡോക്ടര്‍മാരും ക്യാമ്പിലെത്തി.

കൊച്ചിയിലെ ആയുധ വില്‍പ്പനശാലയില്‍ നിന്നാണ് പരിശീലനത്തിന് തോക്കുകള്‍ വാങ്ങിയത്. ഗുജറാത്തില്‍ നിന്നെത്തിയ അമീന്‍ പര്‍വേശ് ആയിരുന്നു ബോംബ് നിര്‍മാണ പരിശീലകന്‍.

കേസ് ഇങ്ങനെ

2007 ഡിസംബര്‍ 10 മുതല്‍ 12 വരെയാണ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണിലെ തങ്ങള്‍പാറയില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയത്. തങ്ങള്‍പാറയില്‍നിന്ന് പരിശീലനത്തിനുപയോഗിച്ച ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു.

കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുത്തു. മധ്യപ്രദേശിലെ ഇന്ദോറിലാണ് വാഗമണ്‍ ക്യാമ്പിനുള്ള ഗൂഢാലോചനയും തയ്യാറെടുപ്പും നടത്തിയത്. ക്യാമ്പിന്റെ ചുമതല കോട്ടയം സ്വദേശി പി.എ. ശാദുലിക്കായിരുന്നു. ബെംഗളൂരു, അഹമ്മദാബാദ് സ്‌ഫോടനക്കേസുകളിലെ പ്രധാന പ്രതികളിലൊരാളാണ് ഇയാള്‍.

കുറ്റക്കാര്‍ ഇവര്‍

കോട്ടയം സ്വദേശികളായ പി. ഷാദുലിയാണ് ഒന്നാം പ്രതി. പി.എ. ഷിബിലി നാലാംപ്രതിയും. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശികളായ പി.എ. മുഹമ്മദ് അന്‍സാര്‍, അബ്ദുള്‍ സത്താര്‍ എന്നിവര്‍ അഞ്ചും ആറും പ്രതികളും.

ഹഫീസ് ഹുസൈന്‍ (രണ്ടാം പ്രതി), സഫ്ദര്‍ നഗോറി (മൂന്ന്), ആമില്‍ പര്‍വാസ് (ഏഴ്), മുഹമ്മദ് സമി (11), നദീം സയീദ് (14), മുഫ്തി അബുള്‍ ബാഷര്‍ (15), ഡോ. എച്ച്.എ. ആസാദുള്ള (24), കമറുദ്ദീന്‍ നഗോറി (26), ഷക്കീല്‍ അഹമ്മദ് (29), ഡോ. മിര്‍സ അഹമ്മദ് (30), ദാനിഷ് സയിദ് (33), മന്‍സാര്‍ ഇമാം (34), മുഹമ്മദ് അബു ഫൈസല്‍ (36), ആലം ജെബ് അഫ്രിദി (38-ാം പ്രതി) എന്നിങ്ങനെയാണ് മറ്റുള്ളവര്‍.

വാഗമണ്‍ കേസിലെ പ്രതിപ്പട്ടികയിലുള്ളവരില്‍ പലരും മറ്റ് തീവ്രവാദകേസുകളിലും പ്രതികളാണ്.

Don’t Miss

KERALA7 hours ago

രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടു, വീട്ടമ്മ മരിച്ചു; 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി

സഹോദരന്റെ മരണത്തില്‍ മനംനൊന്തു കുഴഞ്ഞുവീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി. മുതുകുളം ബിനീഷ് ഭവനത്തില്‍ രാധ (64)യുടെ മരണത്തിലാണു ബന്ധുക്കള്‍ കനകക്കുന്ന്...

FOOTBALL7 hours ago

ഞാനൊരു പോരാളിയാണ്: ലോകകപ്പിനുണ്ടാകുമെന്ന് മുഹമ്മദ് സലാഹിന്റെ ഉറപ്പ്

ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോളിന് പരിക്കേറ്റ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിനുണ്ടാകും. റയല്‍ മാഡ്രിഡുമായുള്ള ഫൈനല്‍ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സലാഹ്...

NATIONAL8 hours ago

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി

രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എം.പി അമര്‍ സാബ്ലെ. ഈ വിഷയം സംബന്ധിച്ച് തെറ്റിധാരണകള്‍ പ്രചരിപ്പിച്ച്...

CRICKET8 hours ago

ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ച വാട്‌സന്റെ തീപ്പൊരി ഇന്നിങ്‌സ്

പതിനൊന്നാം സിസണിനായി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തയ്യാറാക്കിയപ്പോള്‍ ചെന്നൈ നിരയില്‍ ഷെയ്ന്‍ വാട്സണ്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായിരുന്നു. എന്തുകൊണ്ടാണിതെന്നായിരുന്ന ക്രിക്കറ്റ് ലോകത്തിന്റ ചോദ്യം. ആ...

CRICKET8 hours ago

അതിരടി മാസിന്റെ ഉസ്താദായി തല ധോണി: ചാണക്യ തന്ത്രങ്ങള്‍ക്ക് കിരീടത്തിന്റെ തിളക്കം

36ാം വയസില്‍ കുട്ടിക്രിക്കറ്റിനെ കയ്യിലിട്ട് അമ്മാനമാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് ധോണിയാണ് ഈസീസണിലെ മരണമാസ്. ക്യാപ്റ്റന്‍ എന്നനിലയില്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാവുന്ന...

CRICKET8 hours ago

വാട്‌സണെ നാല് കോടിയ്ക്ക് ചെന്നൈയിലെത്തിച്ച ധോണിയുടെ ‘രഹസ്യ തന്ത്ര’ത്തിന് നൂറില്‍ നൂറ് മാര്‍ക്ക്

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ പ്രത്യേക രണ്ട് ടീമുകളുടെ തിരിച്ച് വരവായിരുന്നു. ഏറെ ആരാധകരുണ്ടായിട്ടും ഒത്തുകളി കുരുക്കില്‍ പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റേയും മടങ്ങിവരവ്....

KERALA8 hours ago

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി; ‘ ലക്ഷ്യമിടുന്നത് ജനങ്ങളുടെ ക്ഷേമം’

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ യേശുക്രിസ്തുവിന്റെ ജീവിതവുമായി ചേര്‍ത്തു വായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യേശു നടത്തിയ പ്രബോധനങ്ങളിലെല്ലാം അഗാധമായ മനുഷ്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. സമൂഹത്തിലെ അസമത്വങ്ങളും യാതനകളും...

CRICKET8 hours ago

117 ‘വാട്ടില്‍’ വാംഖഡെയില്‍ വാട്‌സണ്‍ വെട്ടിത്തിളങ്ങി: പേരില്‍ സൂര്യനുണ്ടായിട്ടും ഹൈദരാബാദ് ചാമ്പലായി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഐപിഎല്‍...

NATIONAL8 hours ago

കശ്മീരില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട എട്ടുമാസം പ്രായമുള്ള കുരുന്നിന് വേണ്ടി പാക് സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം; ‘ഞങ്ങള്‍ നിശബ്ദരാണ്, പക്ഷെ ഇതെല്ലാം മറക്കുമെന്നു കരുതേണ്ട; ഈ സൈറ്റുകള്‍ ഞങ്ങളിങ്ങെടുക്കുന്നു’

നോമ്പു നാളില്‍ പാകിസ്താന്‍ വെടിവെയ്പ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ തകര്‍ത്ത് മലയാളി സൈബര്‍ സംഘം. മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ...

NATIONAL9 hours ago

സുപ്രീംകോടതിയുടെ വിമര്‍ശനം ഏറ്റൂ; കിഴക്കന്‍ അതിവേഗ പാതയും ഈസ്റ്റേണ്‍ പെരിഫറല്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനുശേഷം കിഴക്കന്‍ അതിവേഗ പാതയിലൂടെ മോദി റോഡ് ഷോ നടത്തി. ഇന്ത്യയിലെ ആദ്യത്തെ...