കൊച്ചിയിലിറങ്ങേണ്ട 10 വിമാനങ്ങൾ മൂടൽമഞ്ഞിനെത്തുടർന്ന് വഴിതിരിച്ചുവിട്ടു

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു. റൺവേ കാണാൻ സാധിക്കാത്ത വിധത്തിൽ മൂടൽമഞ്ഞ് വ്യാപിച്ചതോടെ 10 വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനായില്ല.

ഗൾഫിൽ നിന്നുള്ള അഞ്ചു വിമാനങ്ങളെയും അഞ്ച് ആഭ്യന്തര സർവീസുകളെയുമാണ് മൂടൽമഞ്ഞ് ബാധിച്ചത്. ഇതേത്തുടർന്ന് ഈ വിമാനങ്ങൾ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.