Connect with us

NEWS ELSEWHERE

സര്‍ക്കാരിനെ വെട്ടിലാക്കി സെന്‍കുമാര്‍; വക്കീല്‍ഫീസിനു ചെലവായ അഞ്ചുലക്ഷം നല്‍കണം

, 8:58 am

സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന പോലീസ് മേധാവിയുടെ കസേര തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍ നിയമനടപടിക്കു തനിക്കു ചെലവായ അഞ്ചുലക്ഷം രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി. സര്‍ക്കാരിന്റെ തെറ്റായ നടപടിയെത്തുടര്‍ന്നാണ് തനിക്കു സുപ്രീം കോടതിയില്‍ പോകേണ്ടിവന്നതെന്നും അതിനു തന്റെ െകെയില്‍നിന്നു ചെലവായ 4,95,000 രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി.

രാജ്യത്തെ മുന്‍നിര അഭിഭാഷകനായ പ്രശാന്ത് ഭൂഷണു നല്‍കിയ 4,95,000 രൂപയുടെ ഫീസിന്റെ രേഖ അടക്കമാണ് സെന്‍കുമാറിന്റെ അപേക്ഷ. ചീഫ് സെക്രട്ടറി കത്ത് നിയമോപദേശത്തിനായി നിയമവകുപ്പിന് െകെമാറി. സര്‍ക്കാരിനെതിരെ നിയമയുദ്ധം നടത്തി, സര്‍ക്കാരില്‍നിന്നുതന്നെ ആ തുക തിരിച്ചുപിടിക്കാനുളള സെന്‍കുമാറിന്റെ നീക്കത്തില്‍ ആഭ്യന്തരവകുപ്പ് അങ്കലാപ്പിലാണ്. സെന്‍കുമാറിന്റെ കത്ത് നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയയുടന്‍ ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി പദവിയില്‍നിന്നു നീക്കി പകരം ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയായിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും ജിഷ വധവും അന്വേഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചായിരുന്നു ഇടതുസര്‍ക്കാര്‍ സെന്‍കുമാറിനെ നീക്കിയത്. സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്നു സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്കുളള സെന്‍കുമാറിന്റെ പ്രവേശനവും സര്‍ക്കാര്‍ തടഞ്ഞു. ഏകപക്ഷീയമായ നിലപാടുകളാണ് സര്‍ക്കാര്‍ സെന്‍കുമാറിനെതിരേ സ്വീകരിച്ചതെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്. തുടര്‍ന്ന് സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കേണ്ട ഗതികേടില്‍ സര്‍ക്കാരെത്തി.

അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോയും സെന്‍കുമാറും തമ്മിലുള്ള ശീതസമരമാണു സുപ്രീംകോടതിവരെ കാര്യങ്ങളെത്തിച്ചത്. നളിനി നെറ്റോയുടെ ശിപാര്‍ശ പ്രകാരമാണ് സെന്‍കുമാറിന്റെ കസേര തെറിച്ചത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കേ പുറ്റിങ്ങല്‍ അപകടം, ജിഷ വധം എന്നീ കേസുകളില്‍ സെന്‍കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കിയ നളിനി നെറ്റോയ്ക്ക് സുപ്രീം കോടതിയില്‍ മാപ്പുപറയേണ്ട അവസ്ഥയുമുണ്ടായി

 

Don’t Miss

NATIONAL5 hours ago

നോട്ട് നിരോധനവും ജിഎസ്ടിയും: ഉരുണ്ടുകളിച്ച് നരേന്ദ്ര മോഡി

നോട്ട് നിരോധനവും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിഎസ്ടിയും നോട്ട് നിരോധനവും കൊണ്ട് മാത്രം സര്‍ക്കാരിനെ അളക്കരുതെന്ന്...

CRICKET5 hours ago

ഇന്ത്യയ്ക്ക് ഓടാന്‍ കണ്ടം റെഡി: മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടിലും ജയിച്ച ദക്ഷിണാഫ്രിക്ക...

NATIONAL5 hours ago

മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മധ്യപ്രദേശ് ഗവർണറാകും

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിനെ മധ്യപ്രദേശ് ഗവർണറായി നിയമിച്ചു. മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​റു​ടെ ചു​മ​ത​ല ഒ​ഴി​ഞ്ഞു​കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് ഗു​ജ​റാ​ത്ത് ഒ.​പി ​കോ​ഹ്ലി​ക്കാ​യി​രു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല...

FOOTBALL5 hours ago

പിഴച്ചതാര്‍ക്ക്: കാരണം വ്യക്തമാക്കി ഹ്യൂമേട്ടന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമുമായി ആരാധകര്‍ക്ക് സംവദിക്കാമെന്ന ഐഎസ്എല്ലിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് ആവേശത്തോടെയാണ്...

CRICKET5 hours ago

പരമ്പര നഷ്ടമായിട്ടും കൂസലില്ല: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം ആഘോഷത്തില്‍

ടെസ്റ്റ് മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും തുടര്‍ച്ചയായ പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പക്ഷേ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങളെല്ലാം പിഴച്ചു. കേപ്ടൗണിലും സെഞ്ച്യൂറിയനിലുമായി നടന്ന രണ്ട് ടെസ്റ്റുകളില്‍ നാണം കെട്ട...

NATIONAL5 hours ago

കമ്മീഷൻ നടപടിക്കെതിരെ വിമർശനം; കേജരിവാളിന് പിന്തുണയുമായി മമത ബാനർജി

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ടു ശുപാ​ർ​ശ ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ന്‍റെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് പ​ശ്ചി​മ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ വൈരാഗ്യം...

FOOTBALL6 hours ago

ഐഎസ്എല്ലില്‍ വീണ്ടും ‘ഇന്ത്യന്‍ വീരഗാഥ’: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം ഇന്ത്യന്‍ ഹാട്രിക്ക് കണ്ട മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉഗ്രന്‍ ജയം. സെമിനിയന്‍ ഡുങ്കലിന്റെ ഹാട്രിക്ക് മികവോടെ ഒന്നിനെതിരേ...

KERALA6 hours ago

ട്രെയിനുകളുടെ കേരളത്തിലെ വൈകിയോട്ടം ഇനിയും തുടരുമെന്ന് റയിൽവേ

സം​സ്ഥാ​ന​ത്ത് ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം കു​റ​ഞ്ഞ​ത് ആ​റു മാ​സ​മെ​ങ്കി​ലും തു​ട​രുമെന്ന് റെയിൽവേ. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​കെ. കു​ൽ​ശ്രേ​സ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്...

FOOTBALL6 hours ago

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണു ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ലോകം

ഫുട്‌ബോള്‍ ചക്രവര്‍ത്തി പെലെ തളര്‍ന്നു വീണ്ു ആശുപത്രിയില്‍. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ ബ്രസീലിയന്‍ ഇതിഹാസം തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച പെലെയെ...

FOOTBALL6 hours ago

നെയ്മറില്‍ നിന്ന് പാഠം പഠിച്ചു; ‘കളി’ മാറ്റി ബാഴ്‌സ

സൂപ്പര്‍ താരം നെയ്മറിന്റെ കൂടുമാറ്റത്തില്‍ നിന്നും പാഠം പഠിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. 222 മില്ലണ്‍ യൂറോയ്ക്ക് നെയ്മര്‍ ക്ലബ്ബ് വിട്ടുപോയതിന്റെ ഞെട്ടലില്‍ നിന്നും ബാഴ്‌സ കരകയറി...