വീരേന്ദ്രകുമാറിനൊപ്പം ഇടതുപക്ഷത്തെ സ്വതന്ത്ര എം.എല്‍.എയും

യു.ഡി.എഫ്. വിട്ട ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തോടൊപ്പം ഇടതുപക്ഷത്തെ സ്വതന്ത്ര എം.എല്‍.എ. ചേരുമെന്നു സൂചന. മറ്റു ചില കക്ഷികളില്‍ നിന്നുള്ള അസംതൃപ്തരും പുതിയ പാര്‍ട്ടിയുടെ ഭാഗമായേക്കും. ഇതേസമയം, രാജ്യസഭയിലേക്കു പാര്‍ട്ടിക്കു സീറ്റുറപ്പിക്കാനും വഴിതുറന്നു.

ഇടഞ്ഞുനിന്ന മുന്‍മന്ത്രി കെ.പി.മോഹനനെയും കോഴിക്കോട് ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രനെയും അവസാനനിമിഷം ഒപ്പം നിര്‍ത്താനായി. ഒഴിവുവരുന്ന രാജ്യസഭാസീറ്റും അടുത്ത തെരഞ്ഞെടുപ്പില്‍ ഒരു ലോക്സഭാസീറ്റും മുന്നണിയില്‍ തരിച്ചെത്തുന്ന പാര്‍ട്ടിക്കു സി.പി.എം. നല്‍കുമെന്നാണു വിവരം. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു വരുന്നതിനാല്‍ അദ്ദേഹത്തിനു പകരം സീറ്റു നല്‍കേണ്ടതുണ്ട്. അടുത്ത സീറ്റ് സി.പി.ഐയ്ക്കാണെന്ന ധാരണയുണ്ടെങ്കിലും വീരേന്ദ്രകുമാറിനു സീറ്റ് നല്‍കുന്നതിനെ അവരും എതിര്‍ക്കില്ല.

ഇതോടെ, കേരളത്തില്‍നിന്നു രാജ്യസഭയിലേക്ക് സീതാറാംയെച്ചൂരി വരാനുള്ള സാധ്യതയും ഇല്ലാതാകും.
ഇടതുമുന്നണിയിലേക്കു പോകുന്നതിനെ എതിര്‍ക്കുന്ന വിഭാഗം 26 ന് കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്. ജോണ്‍ജോണും പ്രതിപക്ഷനേതാവ് രമേശ്ചെന്നിത്തലയും കഴിഞ്ഞദിവസം ചര്‍ച്ച നടത്തി