Connect with us

NEWS ELSEWHERE

വി.എസിനു ദേഹാസ്വാസ്ഥ്യം: നിയമസഭയില്‍ ആശങ്ക

, 7:17 am

നിയമസഭയില്‍ ഉപധനാഭ്യര്‍ഥനാ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു ദേഹാസ്വാസ്ഥ്യം. പതിവുശൈലിയിലുള്ള പ്രസംഗം 10 മിനിറ്റ് പിന്നിട്ടപ്പോഴേക്കും വി.എസ്. പെട്ടെന്നു നിര്‍ത്തിയതോടെ സഭയില്‍ ആശങ്ക പടര്‍ന്നു.

നിശബ്ദതയ്ക്കിടയില്‍ ‘സഖാവേ, എന്തെങ്കിലും പ്രശ്നം’ എന്നു ചോദിച്ച് പിന്‍നിരയില്‍നിന്ന് എസ്. ശര്‍മ ഓടിയെത്തി. അപ്പോഴും എഴുതിത്തയാറാക്കിയ പ്രസംഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു അച്യുതാനന്ദന്‍. സീറ്റിലിരുന്ന് പ്രസംഗം തുടരാനുള്ള അനുമതി സ്പീക്കര്‍ പലകുറി ആവര്‍ത്തിച്ചെങ്കിലും വി.എസ്. പ്രസംഗം നിര്‍ത്തിയിടത്തുനിന്നു വീണ്ടും തുടങ്ങി. 13 മിനിറ്റ് കൊണ്ട് പ്രസംഗം പൂര്‍ത്തിയാക്കുന്നതു വരെയും ഒരു സഹായിയെ വി.എസിനു പിന്നില്‍ നിര്‍ത്തിയിരുന്നു.ശരീരം അല്‍പ്പമൊന്നു തളര്‍ന്നെന്നു തോന്നിച്ചെങ്കിലും വാക്കുകളില്‍ മാര്‍ദവം ഏശിയതേയില്ല.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പും ബി.ജെ.പി, യു.ഡി.എഫ്. രാഷ്ട്രീയവുമൊക്കെ വിഷയമാക്കി പ്രതിപക്ഷത്തെ കണക്കിനു പ്രഹരിച്ച് ഭരണപക്ഷത്തിന്റെ നിറഞ്ഞ കൈയടി നേടിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.