Connect with us

NEWS ELSEWHERE

ദുബായില്‍ ജോലി : സഹോദരങ്ങള്‍ കോടികള്‍ തട്ടിയതായി പരാതി

, 7:15 am

ദുബായില്‍ ജോലി വാഗ്ദാനം ചെയ്തു സഹോദരങ്ങളും അവരുടെ ഭാര്യമാരുമടങ്ങുന്ന സംഘം കോടികള്‍ തട്ടിയതായി പരാതി. കപ്പലിലും റിഗിലുമായി ജോലി വാഗ്ദാനം നടത്തി പുതുവൈപ്പ് സ്വദേശികളായ ജയന്തന്‍, അനില്‍കുമാര്‍, ജയന്തന്റെ ഭാര്യ ഷീജ, അനില്‍കുമാറിന്റെ ഭാര്യ സരസ്വതി എന്നിവര്‍ ചേര്‍ന്നു പണം വാങ്ങി കബളിപ്പിച്ചെന്ന് ഇരയായവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2014 ഒക്ടോബര്‍ മുതലാണ് വിവിധയാളുകളില്‍ നിന്ന് പണം വാങ്ങിയിട്ടുള്ളത്. റിഗിലെ ജോലിക്കായി ആറര ലക്ഷവും ഷിപ്പിലെ ജോലിക്കായി നാലു ലക്ഷവുമാണ് റീത്ത മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍ വാങ്ങിയത്. തുക കൈപ്പറ്റിയ ശേഷം ജോലിക്കു വേണ്ടി ചില കോഴ്സുകള്‍ പഠിക്കാന്‍ നിര്‍ദേശിക്കുകയും മുംബൈയില്‍ ഒന്നര വര്‍ഷത്തോളം താമസിക്കേണ്ടിയും വന്നു. എല്ലാം ശരിയായിട്ടുണ്ടെന്നും വീട്ടിലേക്കു മടങ്ങിക്കൊള്ളാനും വിസ വരുമെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ, മുംബൈയില്‍ നേരത്തേ പോയ സ്ഥാപനത്തില്‍ ചെന്നപ്പോള്‍ അതു പൂട്ടിക്കിടക്കുകയായിരുന്നു. പോലീസിനു പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇരയാക്കപ്പെട്ടവര്‍ ആരോപിച്ചു.

റീത്ത മാനേജ്മെന്റ് എന്ന സ്ഥാപനം അവരുടെ വീട്ടില്‍ തന്നെയാണു പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ സ്ഥിരം എത്തി പണം ആവശ്യപ്പെട്ടതോടെ ചെക്കുകള്‍ നല്‍കിയെങ്കിലും ബാങ്കിലെത്തിയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചതിന്റെ കേസുകളും റീത്ത മാനേജ്മെന്റിന്റെ ഉടമകള്‍ക്കെതിരേയുണ്ട്.

ഞാറയ്ക്കല്‍ പോലീസ് സഹായിക്കില്ലെന്നു മനസിലായതോടെ എസ്.പി ഓഫീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് കബളിക്കപ്പെട്ടവരില്‍ ഒരാളായ കെ.വി. സനീഷ് പറഞ്ഞു. അനില്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്ന് എസ്.പി ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നാണ് ഞാറയ്ക്കല്‍ എസ്.ഐ ആര്‍. റജീഷ്‌കുമാര്‍ പറയുന്നത്. അനില്‍കുമാര്‍ ആണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും വീട്ടില്‍ ഇടപാടുകാരെത്തിയപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പാണു ജയന്തന്‍ പറഞ്ഞതെന്ന വിവരമാണ് അന്വേഷണത്തില്‍ ലഭിച്ചതെന്നും എസ്.ഐ. പറയുന്നു.

Don’t Miss

CRICKET13 mins ago

എലിമിനേറ്ററില്‍ മഴപെയ്താല്‍ ഗുണം കൊല്‍ക്കത്തയ്ക്ക്

ഐപിഎല്ലില്‍ നിര്‍ണ്ണായക എലിമിനേറ്റര്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഗുണംകിട്ടുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. രാജസ്ഥാന്‍ റോയല്‍സിന്റെ പുറത്ത് പോക്കിനാകും ഇതോടെ വഴിവെക്കുക. ഇതോടെ കൊല്‍ക്കത്ത സ്വഭാവികമായും രണ്ടാം...

KERALA28 mins ago

നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തിച്ചു; മലേഷ്യയില്‍ നിന്ന് കൊണ്ടുവന്നത് റിബ വൈറിന്റെ 8000 ഗുളികകള്‍; ട്രയല്‍ നടത്തിയ ശേഷം വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തി. പ്രതിപ്രവര്‍ത്തനതതിനുള്ള റിബ വൈറിനാണ് എത്തിയത്. മലേഷ്യയില്‍ നിന്ന് 8000 ഗുളികകളാണ് കെഎംഎസ്‌സിഎല്‍ വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

BUSINESS31 mins ago

ഓഹരി വിപണി പതനത്തിൽ, സെൻസെക്‌സ് 306 പോയിന്റ് താഴ്ന്നു, നിഫ്റ്റിക്ക് 106 പോയിന്റ് നഷ്ടം

ഓഹരി വിപണി ഇന്ന് കനത്ത ഇടിവിലേക്ക് വീണു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 306 .33 പോയിന്റ് ഇടിഞ്ഞ 34344 .91 ൽ ക്ളോസ് ചെയ്തു....

YOUR HEALTH38 mins ago

അഗര്‍ബത്തികള്‍ ആളേകൊല്ലികളാണെന്ന് അറിയാമോ ? പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

അഗര്‍ബത്തികള്‍ ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും...

CRICKET48 mins ago

സഞ്ജു കൊല്‍ക്കത്ത ബോളര്‍മാരുടെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ളവന്‍; പ്രശംസയുമായി ഗംഭീര്‍

ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്.  കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നോക്കൗട്ട്റൗണ്ട് പോരാട്ടം. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതില്‍ ജീവന്‍മരണ പോരിനാണ്...

AUTOMOBILE48 mins ago

എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി പട്ടാള പ്രൗഢിയില്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്; ‘ക്ലാസിക് 500 പെഗാസസ്’ വിപണിയിലേക്ക്

പട്ടാള പ്രൗഢിയുള്ള പുതിയ അവതാരത്തെ രംഗത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 പെഗാസസ് എന്നാണ് ഈ പ്രത്യേക പതിപ്പിനു റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്ന പേര്. രണ്ടാം ലോകമഹായുദ്ധ...

DESTINATION51 mins ago

നീലക്കുറിഞ്ഞി ആസ്വദിക്കാന്‍ കടുത്ത നിയന്ത്രണം; ദിവസം 3600 സന്ദര്‍ശകര്‍ക്ക് മാത്രം അനുമതി, തീരുമാനം ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍

മൂന്നാറില്‍  നീലകുറിഞ്ഞി സംരക്ഷണം   മുന്‍ നിര്‍ത്തി  ഇരവികുളം  ദേശിയ ഉദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ എണ്ണത്തില്‍ വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം  പൂക്കുന്ന  നീലകുറിഞ്ഞി ...

KERALA1 hour ago

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി...

CRICKET1 hour ago

‘തല’യ്ക്ക് ട്രിബ്യൂട്ട് നല്‍കി ‘ചാമ്പ്യന്‍’ ബ്രാവോ

സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍താരം ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനം ചെന്നൈയെ വീണ്ടും ഐ പി എല്‍ ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇത് ഏഴാം...

NATIONAL1 hour ago

തോക്ക് താഴെ വയ്ക്കാതെ തമിഴ്‌നാട് പൊലീസ്; തൂത്തുക്കുടിയില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

തൂത്തുക്കുടിക്കടുത്ത് അണ്ണാനഗറില്‍ വീണ്ടും പൊലീസ് വെടിവെയ്പ്പ്. ഒരാള്‍ മരിച്ചു. കാളിയപ്പനാണ് (24) മരിച്ചത്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരം. തൂത്തുക്കുടി ജനറല്‍...