21കാരന്‍ വിദ്യാര്‍ത്ഥിയെ ഗൂഗിള്‍ പണിക്കെടുത്തു; ശമ്പളം 1.2 കോടി രൂപ!

ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങി ടെക്ക് ഭീമന്മാരുടെ കമ്പനികളില്‍ ജോലി ലഭിക്കാന്‍ ഐഐടിയിലോ ഐഐമ്മിലോ പഠിക്കണമെന്ന് കരുതുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു. എവിടെ പഠിക്കുന്നു എന്നല്ല എന്ത് പഠിച്ചു എന്നാണ് നിങ്ങള്‍ സ്വപ്‌നം കാണുന്ന ടെക്ക് വമ്പന്‍മാര്‍ ജോലിക്കെടുക്കുമ്പോള്‍ നോക്കുന്നത്. അതിന് ഒരു ഉദാഹരണമാണിപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്.

മുംബൈ സ്വദേശി അബ്ദുള്ള ഖാന്‍ എന്ന 21 കാരന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ഗൂഗിള്‍ ജോലിക്കെടുത്തത് പ്രതിവര്‍ഷം 1.2 കോടി രൂപ ശമ്പളത്തിനാണ്. അതായത് പ്രതിമാസം 12 ലക്ഷം രൂപ ശമ്പളത്തിന്. ഗൂഗിളിന്റെ ലണ്ടന്‍ ഓഫീസില്‍ അടുത്ത സെപ്റ്റംബറില്‍ ഖാന്‍ ജോലിക്ക് കയറും.

മഹാരാഷ്ട്രയിലെ ശ്രീ എല്‍ആര്‍ തിവാരി എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അബ്ദുള്ള ഖാന്‍. പ്രോഗ്രാമിങ് മത്സരങ്ങള്‍ നടത്തുന്ന ഒരു വെബ്‌സൈറ്റില്‍ അബ്ദുള്ള ഖാന്റെ പ്രൊഫൈല്‍ കണ്ടാണ് ഗൂഗിള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സില്‍ മിടുക്കനായ അബ്ദുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് ശേഷം ഫൈനല്‍ ഇന്റര്‍വ്യൂവിനായി ഈ മാസം ആദ്യമാണ് ഗൂഗിളിന്റെ ലണ്ടനിലെ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് സിലക്ഷന്‍ ലഭിക്കുകയായിരുന്നു.

കോഡിങ്ങില്‍ അഗ്രഗണ്യനായ അബ്ദുള്ളയ്ക്ക് അടിസ്ഥാന ശമ്പളമായി 60000 പൗണ്ട് (54.5 ലക്ഷം) 15 ശതമാനം ബോണസും 58.5 ലക്ഷം രൂപയുടെ നാല് വര്‍ഷത്തേക്കുള്ള സ്റ്റോക്ക് ഓപ്ഷനുമായിരിക്കും ലഭിക്കുക. രസത്തിന് വേണ്ടിയാണ് ആ വെബ്‌സൈറ്റില്‍ കോഡിങ് നടത്താറുള്ളതെന്നും ഗൂഗിള്‍ ജോലി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അബ്ദുള്ള വ്യക്തമാക്കി.

Latest Stories

ഉടച്ചു വാർക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആദ്യപടിയായി കൈൽ വാക്കർ സിറ്റി വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്വാർഡിയോള

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം; അതൃപ്തി വ്യക്തമാക്കി ഹൈക്കമാന്റ്

'ഗെയിം ചേഞ്ചറി'ന് സര്‍ക്കാരില്‍ നിന്നും തിരിച്ചടി; ആ പ്രത്യേക അനുമതി റദ്ദാക്കി

യുവരാജ് സിംഗ് കഴിഞ്ഞാല്‍ സ്ഥിരതയോടെ ഏറ്റവും അനായാസം സിക്സ് അടിക്കുന്ന താരം?; തിരഞ്ഞെടുപ്പുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ

20 മിനുറ്റ് കൂടും, കട്ട് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ കാണാം; 'പുഷ്പ 2' റീ റിലീസ് തിയതി ഉറപ്പിച്ചു!

പിണറായി മാത്രമല്ല, ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും സിഎംആര്‍എല്ലില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ചാമ്പ്യന്‍സ് ട്രോഫി 2025: രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവോ പന്തോ?; തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്