Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

തല മണ്ണില്‍ പൂഴ്ത്തി വെയ്ക്കുന്ന മണ്ണിര ജീവിക്ക് പേര് ‘ഡൊണാള്‍ഡ് ട്രംപി; അമേരിക്കന്‍ പ്രസിഡന്റിന് ശാസ്ത്രലോകത്തിന്റെ പരിഹാസം

, 4:46 pm

പനാമയില്‍ ഈയടുത്ത് കണ്ടെത്തിയ കാഴ്ചശക്തിയില്ലാത്ത ഉഭയജീവിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കിയത് വിവാദത്തില്‍. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് മാധ്യമങ്ങളോട് തണുപ്പന്‍ രീതിയില്‍ പ്രതികരിക്കുന്ന ട്രംപിനെ കളിയാക്കിയാണ് ഈ ഉഭയജീവിക്ക് ‘ഡെര്‍മോഫിസ് ഡൊണാള്‍ഡ് ട്രംപി’ എന്ന പേര് നല്‍കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ട്രംപിന്റെ അവഗണനാ മനോഭാവത്തെ പരിഹസിച്ചാണ് തല മണ്ണില്‍ പൂഴ്ത്തി വെയ്ക്കുന്ന മണ്ണിരയെ പോലുള്ള ജീവിക്ക് ട്രംപിന്റെ പേര് നല്‍കിയത്. പ്രമുഖ കമ്പനിയുടെ 25000 ഡോളര്‍ കരാറിനു ശേഷമാണ് ‘ഡെര്‍മോഫിസ് ഡൊണാള്‍ഡ് ട്രംപി’ (Dermophis donaldtrumpi) എന്ന പേര് ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും പറ്റി ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനം മനുഷ്യ നിര്‍മ്മിതമാണെന്ന് മുന്‍നിര ശാസ്ത്രജ്ഞര്‍ ഉറപ്പ് വരുത്തിയതിനു ശേഷവും അമേരിക്കയില്‍ പുതിയ ഫോസ്സില്‍ ഇന്ധന അജണ്ടകള്‍ ട്രംപ് പുറപ്പെടുവിച്ചിരുന്നു. ശാസ്ത്രജ്ഞര്‍ക്ക് രാഷ്ടീയ ചായ്‌വുകളുണ്ടന്നും, റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. ഇതൊക്കെ മനുഷ്യനിര്‍മ്മിതമാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, കാലാവസ്ഥ സ്വയം പൂര്‍വസ്ഥിതിയില്‍ എത്തിച്ചേരുമെന്നുമാണ് ഇക്കാര്യത്തില്‍ ട്രംപിന്റെ വാദം. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയതും ട്രംപിന്റെ അവഗണനാ മനോഭാവമാണെന്നാണ് വിലയിരുത്തലുകള്‍.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെയുള്ള ട്രംപിന്റെ ഒളിച്ചോട്ടവുമായി ഈ ജീവിക്ക് സാമ്യമുള്ളതാണ് ഇത്തരമൊരു നാമനിര്‍ദ്ദേശത്തിന് വഴിയൊരുക്കിയതെന്നും എന്‍വിറോ ബില്‍ഡ് സഹ-സ്ഥാപകന്‍ എയ്ഡന്‍ ബെല്‍ പറഞ്ഞു.

Advertisement