Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

‘ഒമാനില്‍ മോഡിയെ തിരസ്‌കരിച്ച പതിനേഴായിരം ഇന്ത്യക്കാര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍’; എ സുരേഷ്

, 5:42 pm

മോഡിയെ തിരസ്‌കരിച്ച ഒമാനിലെ മസ്‌കറ്റ് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെക്ക് കയറാതിരുന്ന പതിനേഴായിരം ഇന്ത്യക്കാര്‍ അഭിവാദ്യങ്ങള്‍ നേര്‍ന്ന് വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എ സുരേഷ്. മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒമാനില്‍ ആളുകള്‍ കുറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. സിപിഐഎം കോണ്‍ഗ്രസ് അനുഭാവികള്‍ പാസുവാങ്ങിയതിനുശേഷം പരിപാടിയ്ക്ക് വരാതെ പറ്റിച്ചുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഈ സംഭവം മാത്രമല്ല സമകാലീന കേരളയീ രാഷട്രീയ സാഹചര്യങ്ങള്‍ കൂട്ി ചേര്‍ത്താണ് സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫാസിസം എല്ലാ രൂപത്തിലും ഭാവത്തിലും നമ്മുടെ മുന്നില്‍ വരാം… വടയാമ്പാടിയിലെ ദളിതര്‍ നടത്തുന്ന ഭൂ സമരത്തെ മതില്‍ കെട്ടി ഉപരോധിക്കുന്നതിലൂടെയും….ഭരണ കൂടത്തണലില്‍ ആ പാവങ്ങളെ മര്‍ദിക്കുന്നത് ഫാസിസ്റ്റു രൂപം പൂണ്ട ഭീകരത ആണ്…. കുരീപ്പുഴ എന്ന കവിയുടെ അടിയാളന്റെ ശബ്ദത്തെ തടയുന്നതും ആക്രമിക്കുന്നതും ഈ രൂപങ്ങള്‍ തന്നെ……. പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവന്റെ എല്ലാ നിലവിളികള്‍ക്കും ഒരേ ശബ്ദം തന്നെ…..

എറണാകുളത്തപ്പന്റെ തിരു മുന്നിലൂടെ അശാന്തന്‍ എന്ന ദളിതന്റെ മൃതദേഹം കൊണ്ടുപോകരുത് എന്ന് ആക്രോശിച്ചതും മനുസ്മ്രിതി യുടെ കാട്ടാളത്വം തിരിച്ചു കൊണ്ട് വരുന്നതും മൃഗീയത തന്നെ…. എറണാകുളത്തപ്പന്‍ എന്നാല്‍ പരമശിവന്‍ തന്നെയാണല്ലോ ചുടലക്ക് കാവല്‍ നിന്ന് ചുടല ഭസ്മം ശരീരത്തിലും നെറ്റിയിലും ചൂടി താണ്ഡവ മാടിയെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്ന സാക്ഷാല്‍ ശിവന്റെ ക്ഷേത്രത്തിന്റെ മുന്നിലൂടെ ഒരു മനുഷ്യന്റെ മൃതദേഹം കൊണ്ട് പോകരുത് എന്ന് തിട്ടൂരം പ്രഖ്യാപിക്കുന്നവര്‍ മനുഷ്യ കുലത്തില്‍ ഉള്ളവര്‍ അല്ല…..

ഇത്രയും പറഞ്ഞത്…….. ഒരു സിനിമ എന്റെ ഒരു പരിമിതമായ അറിവ് വെച്ച് വിലയിരുത്തിയതില്‍ ഒരു സംവിധായകന്റെ പേര് പരാമര്‍ശിച്ചു എന്നതിന്റെ പേരില്‍ താണ്ഡവമാടിയ ചിലര്‍ മേല്‍സൂചിപ്പിച്ച സമകാലീന ഭീകരതെക്കെതിരെ എന്ത് നിലപാട് എടുത്തു എന്നതറിയാന്‍ താല്പര്യമുണ്ട്… ഫാസിസം എന്നത് ലോക വ്യാപിയാണ്… രൂപം എസ് ഡി പി ഐ യുടെതായാലും ആര്‍ എസ് എസ്സ് ന്റേതായാലും കൊടിയുടെ നിറത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ രണ്ടും ഫാസിസിററ്റ് സ്വഭാവുള്ള സങ്കടനകള്‍ എന്നത് വാസ്തവം…..

ഒരു പേര് പറഞ്ഞതിനെ എതിര്‍ക്കാന്‍ കാണിക്കുന്ന വ്യഗ്രത എന്ത് രാഷ്ട്രീയം ആണെന്നത് മൂക്ക് താഴേക്കുള്ള ആര്‍ക്കും മനസ്സിലാകും….
ഇത്തരം ബാലിശ വാദങ്ങള്‍ സങ്കപരിവര്‍ വളര്‍ച്ചക്ക് വളം ഇട്ടു കൊടുക്കല്‍ ആണ്….

എന്റെ രാഷ്ട്രീയം ആരുടേയും കാല്‍ക്കല്‍ പണയം വെച്ചിട്ടില്ല…. സുഖലോലുപതയില്‍ ഇരുന്നു സ്വയം കൃതാര്‍ത്ഥര്‍ ആകുന്ന ചില ആളുകളുടെ മുന്നില്‍ എന്റെ നിലപാടു പറയേണ്ട ഗതി കെടും വന്നിട്ടില്ല……..എന്നെ സങ്കി ആക്കാന്‍ ശ്രമിച്ച ചില ന്യൂ ജെന്‍ സകാപ്പികള്‍ മേല്‍ പറഞ്ഞ ഇത്തരം ഭരണകൂട മൗനാനുവാദത്തിനെതിരെ ആദ്യം പ്രതികരിക്കുക…….
മോഡിയെ തിരസ്‌കരിച്ച ഒമാനിലെ മസ്‌കറ്റ് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെക്ക് കയറാതിരുന്ന പതിനേഴായിരം ഇന്ത്യക്കാര്‍ക്ക്… ഒരായിരം അഭിവാദ്യങ്ങള്‍……

ഫാസിസം എല്ലാ രൂപത്തിലും ഭാവത്തിലും നമ്മുടെ മുന്നിൽ വരാം… വടയാമ്പാടിയിലെ ദളിതർ നടത്തുന്ന ഭൂ സമരത്തെ മതിൽ കെട്ടി ഉപരോധി…

Posted by എ. സുരേഷ് on Tuesday, 13 February 2018

Advertisement