മകള്‍ക്കെതിരെയും അധിക്ഷേപം, ട്വിറ്റര്‍ ട്രോളിനെതിരെ പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചന്‍

ട്വിറ്ററിലെ അധിക്ഷേപങ്ങളോടും ട്രോളുകളോടും കൃത്യമായി പ്രതികരിക്കുന്ന ആളാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ മകളെ ട്രോളിയ ട്വിറ്റര്‍ യൂസര്‍ക്ക് അഭിഷേക് ട്വിറ്ററിലൂടെ തന്നെ കണക്കിന് മറുപടി നല്‍കിയത്.

ഇപ്പോള്‍ തന്റെ മകളെ ബ്യൂട്ടി വിത്തൗട്ട് ബ്രെയിന്‍ എന്ന് വിളിച്ച മറ്റൊരു ട്വിറ്റര്‍ യൂസറിന് മറുപടി നല്‍കിയിരിക്കുകയാണ് അഭിഷേക്. ആരാധ്യക്ക് ഒരു സാധാരണ പെണ്‍കുട്ടിയുടെ ജീവിതം ലഭിക്കുന്നില്ലെന്നും അഹങ്കാരിയായ ഒരു അമ്മയുടെ വാലില്‍തൂങ്ങിയാണ് ആ പെണ്‍കുട്ടി നടക്കുന്നതെന്നും വിലപിച്ച സ്ത്രീക്കാണ് അഭിഷേക് മറുപടി നല്‍കിയിരിക്കുന്നത്.

@juniorbachchan, is ur child not going to school? I do wonder What school gives permission to take a out a kid when u like to go a a trip with mom. Or are u guys going for beauty without brains. Always hand in hand with a arrogant mom. Not having a normal childhood.”

ഇതായിരുന്നു സ്ത്രീ പോസ്റ്റ് ചെയ്ത ട്വീറ്റ്. പിന്നീട് ഈ ട്വീറ്റ് അവര്‍ ഡിലീറ്റ് ചെയ്യുകയും അക്കൌണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തു.

അഭിഷേക് സ്ത്രീക്ക് നല്‍കിയ മറുപടി ഇങ്ങനെ.

മംഗലാപുരത്ത് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അഭിഷേകും കുടുംബവും എത്തിയതിന്റെ ചുവടുപിടിച്ചായിരുന്നു ആരാധ്യയ്‌ക്കെതിരായ വിമര്‍ശനം. അവര്‍ മംഗലാപുരത്ത് പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങള്‍.

https://www.instagram.com/p/BcOpIHLgcaz/

ആരാധ്യ കുടുംബത്തോടൊപ്പം പങ്കെടുത്ത മറ്റ് ചില ചടങ്ങുകളിലെ ചിത്രങ്ങള്‍.