ഇനി ഫെയ്‌സ്ബുക്കിനും ആധാര്‍. അധികം താമസിയാതെ ആധാര്‍ രേഖയിലെ അതേ പേരു തന്നെ ഫെയ്‌സ്ബുക്കിലും ഉപയോഗിക്കേണ്ടി വരും. ഇന്ത്യയില്‍ ഇതിനായി പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. യഥാര്‍ഥ പേരുകള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള സൈന്‍ അപ് നിര്‍ബന്ധിതമാക്കില്ലെന്നും വാര്‍ത്തയുണ്ട്.
ആധാര്‍ നമ്പര്‍ ഫെയ്‌സ്ബുക്കിന് ആവശ്യമില്ല. അതേസമയം ആധാറിലെ യഥാര്‍ഥ പേര് വേണം ഉപയോഗക്കാന്‍. അതേസമയം, ഇത്തരം പരീക്ഷണങ്ങള്‍ വന്‍വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ആശങ്കയുണ്ട്. ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിന്നും മറ്റും വന്‍തോതില്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്ന വാര്‍ത്തകള്‍ ദിനേന എന്നോണം പുറത്തു വരുന്നുണ്ട്.
സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കനുസരിച്ച് 200 ല്‍ അധികം ഗവണ്‍മെന്റ് സൈറ്റുകള്‍ വിവിധ സ്‌കീമുകളുടെ ഗുണഭോക്താക്കളുടെ പട്ടിക ഇതിനകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഇതില്‍ ലക്ഷക്കണക്കിന് പേരുടെ ആധാര്‍ നമ്പറും വിലാസവുമടക്കമുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടും.ഇതിനെതിരെ പൊതുസമൂഹത്തില്‍ വന്‍തോതില്‍ പ്രതിഷേധമുയരുന്നുണ്ട്.