'ബല്‍റാം ഏ.കെ.ജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെ'

എ.കെ.ജിയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാമിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി. വി ടി ബല്‍റാം ഏ.കെ.ജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്‌കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നുവെന്ന് ഭാഗ്യലക്ഷമി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ഭാഗ്യലക്ഷമി നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടില്‍ നമ്മുടെ സംസ്‌കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബല്‍റാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്‌കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം.. ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ് വിപ്‌ളവമെന്ന വാക്കിന്റെ അര്‍ത്ഥം പോലും മനസ്സിലാവാത്ത ബല്‍റാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകള്‍ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബല്‍റാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്‌ളവം.

https://www.facebook.com/bhagya.lakshmi.92560/posts/1798961556783641

Read more