ആഞ്ചലീന ജോളിയാകാന്‍ 50 ശസ്ത്രക്രിയ ചെയ്ത ആ പെണ്‍കുട്ടി നമ്മളെയെല്ലാം പറ്റിച്ചു

ആഞ്ചലീനാ ജോളിയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി 50 ശസ്ത്രക്രിയകള്‍ ചെയ്‌തെന്നുള്ള വാര്‍ത്ത കഴിഞ്ഞയാഴ്ച്ചത്തെ വൈറല്‍ സ്റ്റോറികളില്‍ ഒന്നായിരുന്നു. എന്നാല്‍, ആ 19കാരി പെണ്‍കുട്ടി സബര്‍ തഹര്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത സൗത്ത്‌ലൈവ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

https://www.instagram.com/p/BcMc7rXnLnN/?taken-by=sahartabar_afficilalll

ആഞ്ചലീനാ ജോളിയാകാന്‍ താന്‍ 50 ശസ്ത്രക്രിയകള്‍ ചെയ്‌തെന്നുള്ളത് തെറ്റാണെന്നും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് ആ പെണ്‍കുട്ടി തന്നെയാണ്. നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ എന്നായിരുന്നു ആ പെണ്‍കുട്ടി ചോദിച്ചത്.

https://www.instagram.com/p/BbRbTE0nJ_Z/?taken-by=sahartabar_afficilalll

“മറ്റൊരാളെ പോലെ ആകുക എന്നതല്ല ജീവിതത്തിലെ എന്റെ ലക്ഷ്യം. അതെല്ലാം ഫോട്ടോഷോപ്പും മെയ്ക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കി കൊണ്ടിരുന്നു. സെല്‍ഫ് എക്‌സ്പ്രഷനുള്ള എന്റെ രീതിയായിരുന്നു ഇത്, ഒരു തരത്തിലുള്ള കലയാണിത്. എന്റെ യഥാര്‍ത്ഥ മുഖം ഇതല്ലെന്ന് എന്നെ പിന്തുടരുന്നവര്‍ക്ക് അറിയാം.”

https://www.instagram.com/p/BbRbncQHart/?taken-by=sahartabar_afficilalll

വിദേശ മാധ്യമങ്ങളും ചാനലുകളുമാണ് എന്റെ ഫോട്ടോയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

https://www.instagram.com/p/BbH7x8bHDOy/?taken-by=sahartabar_afficilalll

മറ്റൊരു ഇന്‍സ്റ്റഗ്രാം യൂസറാണ് ഇത്തരത്തിലൊരു സംശയം ആദ്യമായി ഉയര്‍ത്തിയത്. സൂം ചെയ്ത് നോക്കിയപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന സംശയം ഉയര്‍ന്നു. പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇതെല്ലാം ഫെയ്ക്കാണെന്ന് കണ്ടെത്തിയത്.

https://www.instagram.com/p/BauLjKyHbTt/?taken-by=sahartabar_afficilalll

https://www.instagram.com/p/BZ5soQunDmJ/?taken-by=sahartabar_afficilalll

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?