Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം അനുഷ്‌കയെ ചതിച്ചു; പിന്നാലെ രംഗം കൈയടക്കി ട്രോളന്മാര്‍

, 6:00 pm

ആ ഒരു ചിത്രം ഇത്രമേല്‍ പൊല്ലാപ്പാവുമെന്ന് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്‌ഫോണിലെടുത്ത ചിത്രം എന്ന ഹാഷ്ടാഗോടെ അനുഷ്‌ക ശര്‍മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പൊല്ലാപ്പായത്. ഗൂഗിള്‍ പിക്‌സല്‍ 2എക്‌സ്എല്‍ എന്ന മോഡലിന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു അനുഷ്‌കയുടെ ട്വീറ്റ്. എന്നാല്‍ ചിത്രം ഷെയര്‍ ചെയ്തത് ട്വിറ്ററിന്റെ ഐഫോണ്‍ ആപ്പില്‍ നിന്നാണെന്ന ഡിജിറ്റല്‍ സിഗ്‌നേച്ചറാണ് താരത്തെ ചതിച്ചത്.

അനുഷ്‌ക പ്രസിദ്ധീകരിച്ച ചിത്രം പിക്‌സലില്‍ എടുത്തതല്ല മറിച്ച് ഐഫോണിലെടുത്തതാണെന്നത് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. പിന്നാലെ ട്രോളുകളും വ്യാപകമായി തലപൊക്കി. സംഗതി ചര്‍ച്ചയിലെത്തിയതോടെ അനുഷ്‌ക ട്വീറ്റ് ഡിലീറ്റ് ചെയ്ത് അതേ പോസ്റ്റ് ട്വിറ്ററിന്റെ വെബ് ക്ലയന്റില്‍ നിന്ന് പബ്ലിഷ് ചെയ്തു. ഒരു പക്ഷെ, പിക്‌സല്‍ ഫോണിലെടുത്ത ചിത്രം ഐഫോണിലേക്ക് അയച്ച ശേഷം അതില്‍ നിന്നു പബ്ലിഷ് ചെയ്തതാവാം എന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നിരുന്നാലും ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തത് എന്താനാണെന്ന ചോദ്യത്തിന് ഉത്തരമില്ല.

Advertisement