Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

48 ദിവസം പ്ലാസ്റ്റര്‍ ഇട്ടിട്ടും അസ്ഥിയുടെ വളവും ഒടിവും മാറിയില്ല; കൃപാസനം പത്രം കൊണ്ട് കൈ പൊതിഞ്ഞു കിടന്നപ്പോള്‍ മൂന്നാം ദിവസം അസ്ഥി കൂടി; യുക്തിവാദികളുടെ ഏത് പ്രസംഗം കേട്ടാല്‍ ഇതുപോലെ ചിരിക്കാന്‍ കഴിയുമെന്ന് പരിഹസിച്ച് ബെന്യാമിന്‍

, 1:33 pm

കൃപാസനം പത്രം കൊണ്ട് രോഗശാന്തി ലഭിച്ചെന്ന മതപ്രചരണത്തിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. യുക്തിവാദികളുടെ പ്രസംഗം കേട്ടാലോ , ലേഖനം വായിച്ചാലോ ഇതു പോലെ മനസ്സു തുറന്ന് ചിരിക്കാന്‍ കഴിയില്ലെന്നും അതിന് കൃപാസനം തന്നെ വായിക്കണമെന്നും ബെന്യാമിന്‍ പരിഹസിച്ചു.

‘അടിവസ്ത്രം’ മൗലവിമാരുടെയും വെള്ളയില്‍ അശോകചക്രം കൊണ്ടുവന്നതിനായി ദൈവത്തെ സ്തുതിക്കുന്ന പാസ്റ്ററിന്റെയും ജീന്‍സിട്ട പെണ്‍കുട്ടികളെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന അച്ചന്മാരുടെയും നാസയില്‍ ഋഗ്വേദം കേള്‍പ്പിക്കുന്ന ഗോപാലസ്വാമിയുടെയും പ്രസംഗങ്ങള്‍ വേണ്ടവണ്ണം കേള്‍ക്കാത്തത് കൊണ്ടാണ് മതം ഒരു മനസുഖവും തരുന്നില്ലെന്ന് യുക്തിവാദികള്‍ പറയുന്നത്.

യുക്തിവാദികളുടെ ഏത് പ്രസംഗം കേട്ടാല്‍, ലേഖനം വായിച്ചാല്‍ ഞങ്ങള്‍ക്കിതുപോലെ മനസു തുറന്ന് ചിരിക്കാന്‍ സാധിക്കും..? ഇനിയും വിശ്വാസം വന്നില്ലെങ്കില്‍ ഞങ്ങളുടെ കൃപാസനം വായിച്ചു നോക്കൂ..ബെന്യാമിന്‍ പരിഹസിക്കുന്നു.

കൃപാസനം പത്രത്തില്‍ അച്ചടിച്ചു വന്ന അനുഭവ സാക്ഷ്യങ്ങളെ ഉദ്ധരിച്ചാണ് ബെന്യാമിന്റെ പോസ്റ്റ്. മൂന്ന് കുപ്പി ബ്ലഡ് കയറ്റേണ്ടിവരുമെന്ന് പറഞ്ഞ ഡെങ്കിപ്പനി ബാധിച്ച രോഗിയെ കൃപാസനം പത്രത്തില്‍ കിടത്തിയപ്പോള്‍ സൗഖ്യം ഉണ്ടായതായും, അസ്ഥി ഒടിഞ്ഞ രോഗിക്ക് രണ്ടു മാസം പ്ലാസ്റ്റര്‍ ഇട്ടിട്ടും അസ്ഥി കൂടാത്ത സ്ഥിതി വിശേഷമുണ്ടായിരുന്നതായും കൃപാസനം പത്രം കൈയില്‍ പൊതിഞ്ഞപ്പോള്‍ അസ്ഥി കൂടിയതായും സാക്ഷ്യങ്ങളില്‍ പറയുന്നു. വാഹന അപകടങ്ങള്‍ പറ്റി മരണത്തെ മുഖാമുഖം കണ്ടവര്‍ കൃപാസനം പത്രം ഒരല്‍പം കീറി ഭക്ഷിച്ചതായും ഇതോടെ പൂര്‍ണ സൗഖ്യം ലഭിച്ചതായും വരെ അനുഭവ സാക്ഷ്യങ്ങളുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

മതം നിങ്ങള്‍ക്ക് ഒരു മനസുഖവും തരുന്നില്ലെന്ന് യുക്തിവാദികള്‍ പറയുന്നതിനു അര്‍ത്ഥം അവര്‍ ‘അടിവസ്ത്രം’ മൗലവിമാരുടെയും വെള്ളയില്‍ അശോകചക്രം കൊണ്ടുവന്നതിനായി ദൈവത്തെ സ്തുതിക്കുന്ന പാസ്റ്ററിന്റെയും ജീന്‍സിട്ട പെണ്‍കുട്ടികളെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന അച്ചന്മാരുടെയും നാസയില്‍ ഋഗ്വേദം കേള്‍പ്പിക്കുന്ന ഗോപാലസ്വാമിയുടെയും പ്രസംഗങ്ങള്‍ വേണ്ടവണ്ണം കേള്‍ക്കുന്നില്ല എന്നാണര്‍ത്ഥം. നിങ്ങളുടെ ഏത് പ്രസംഗം കേട്ടാല്‍, ലേഖനം വായിച്ചാല്‍ ഞങ്ങള്‍ക്കിതുപോലെ മനസു തുറന്ന് ചിരിക്കാന്‍ സാധിക്കും..? ഇനിയും വിശ്വാസം വന്നില്ലെങ്കില്‍ ഞങ്ങളുടെ കൃപാസനം വായിച്ചു നോക്കൂ..

Advertisement