ബിഗ് ബോസില്‍ വരുന്നു, അലറുന്നു; പിടിച്ച് പുറത്താക്കുന്നു, റിപീറ്റ്..., കളിയാക്കിയാല്‍ എല്ലാത്തിന്റെയും മൂക്കാന്‍മണ്ഡ അടിച്ചുതകര്‍ക്കും; റോബിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ അടി, ഇടി, അലറല്‍

ഏഷ്യാനെറ്റ് ബിഗ് ബോസ് സീസണ്‍ 5ല്‍ നിന്നും പുറത്തായതിന് പിന്നാലെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ എടുത്തുടുത്ത് സോഷ്യല്‍ മീഡിയ. ബിഗ് ബേസിനെയടക്കം വെല്ലുവിളിച്ചതിനാണ് റോബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയത്. പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നും ക്യാമറകള്‍ തകര്‍ക്കുമെന്നും ബിഗ് ബോസിനെ അടക്കം വെല്ലുവിളിച്ചതോടെയാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്.

കഴിഞ്ഞ ബിഗ്ബോസ് സീസണ്‍ 4 മത്സരാര്‍ഥിയായ റോബിന്‍ അതിഥിയായാണ് ഇക്കുറി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ റോബിന്റെ പഴയ ഡയലോഗുകളുമായിള്ള ട്രോളുകളാണ് നിറയുന്നത്. നീയൊന്നും എന്നെ അര്‍ഹിക്കുന്നില്ലടാ എന്ന സിനിമാ ഡയലോഗുകള്‍കൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയില്‍ പിറന്നിട്ടുണ്ട്. രണ്ട് വട്ടം പുറത്താക്കിയിട്ടും മതിയാവാതെ മൂന്നാമതും പുറത്താക്കാന്‍ സീസണ്‍ ആറിലേക്ക് റോബിനെ ക്ഷണിക്കുന്ന ബിഗ്‌ബോസ് എന്ന ക്യാപ്ഷനോടെയും ഹൗസിലെ അലറല്‍ വീരന്‍ എന്ന പേരിലും ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതിനെതിരെ റോബിന്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

പുതിയ വീക്കിലി ടാസ്‌ക് ആയ ‘ബിബി ഹോട്ടല്‍ ടാസ്‌കില്‍’ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് അഖില്‍ തോള്‍ ഉപയോഗിച്ച് ജുനൈസിനെ തള്ളി. കായികമായി ആക്രമിക്കുകയാണ് ഉണ്ടായതെന്നും അതിനാല്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് റോബിന്‍ തട്ടിക്കയറി. തുടര്‍ന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൗസിനുള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുമെന്നും അദേഹം വെല്ലുവിളിച്ചു.

അഖിലിനും ജുനൈസിനുമിടയില്‍ പ്രശ്നം ഉണ്ടായതിനു ശേഷം ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരെയും സംസാരിക്കാന്‍ അനുവദിച്ച ബിഗ് ബോസ് അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. പ്രശ്നം പരിഹരിച്ചുവെന്നറിഞ്ഞ റോബിന്‍ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് അസ്വസ്ഥനായ റോബിന്‍ വീടിനകത്ത് ബഹളം വയ്ക്കുകയും അലറുകയും ചെയ്തു. ”ഞാന്‍ ഈ ഷോ മുന്നോട്ട് നടത്തിക്കില്ല. ഈ ഷോ ഒരു തരത്തിലും മുന്നോട്ടുപോവൂല. ഞാനിവിടുന്നു ഇറങ്ങുകയുമില്ല. ഇവിടെ നിന്നും പോകുകയാണെങ്കില്‍ മാരാരെയും കൊണ്ടേ പോകൂ.” എന്നൊക്കെ റോബിന്‍ വെല്ലുവിളിച്ചു.

ഇതോടെ ബിഗ്ബോസ് റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്നും ഇറക്കി വിടുകയാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ബിഗ് ബോസ് ആടിനെ പട്ടിയാക്കുന്ന ഷോയണെന്ന് റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് റേറ്റിംഗ് കുറവായതിനാല്‍ അഖില്‍ മാരാരെയും ജുനൈസിനെയും പ്രകോപിപ്പിക്കണം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്. എന്നാല്‍ അനീതി കണ്ട് ചോദ്യം ചെയ്തപ്പോള്‍ തന്നെ പുറത്താക്കുകയായിരുന്നു എന്നാണ് റോബിന്‍ മാധ്യമങ്ങളോട് പറയുന്നത്.

ണ്ടാഴ്ച മുമ്പാണ് ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ റേറ്റിംഗ് കുറവാണ്, ആളുകള്‍ കാണുന്നില്ല, നിങ്ങള്‍ ഗസ്റ്റ് ആയി വരണം എന്ന് പറഞ്ഞ് ചാനലില്‍ നിന്നും വിളിച്ചത്. പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പത്ത് ദിവസം മുമ്പ് വീണ്ടും വിളിച്ചു. രണ്ട്-മൂന്ന് ദിവസത്തേക്ക് മതിയെന്ന് പറഞ്ഞു. വീണ്ടും വിളിച്ചപ്പോള്‍ ഗതികെട്ട് വരാം എന്ന് പറഞ്ഞു. ബിഗ് ബോസ് ഹൗസിന്റെ അകത്ത് കയറുന്ന സമയത്ത് പറഞ്ഞത് നിശബ്ദമായി ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരു ഗസ്റ്റ് ആയി അഭിനയിക്കണം എന്നാണ്. അവിടെ ഉള്ളവര്‍ക്ക് ഓരോ കഥാപാത്രങ്ങള്‍ കൊടുത്തിട്ടുണ്ട്.

നിങ്ങള്‍ സൈലന്റ് ആയി ഓരോരുത്തരെ പ്രകോപിപ്പിക്കണം സാഗറിനെയും അഖില്‍ മാരാരിനെയും ടാര്‍ഗറ്റ് ചെയ്യണം എന്നാണ് പറഞ്ഞിരുന്നത്. അവര്‍ പറഞ്ഞത് പ്രകാരം എന്റേതായ രീതിയില്‍ ഗെയിം കളിച്ചു. അവിടെ കാണുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് തോന്നിയപ്പോള്‍ ബിഗ് ബോസിനോട് ഓരോന്ന് ചൂണ്ടിക്കാണിച്ച് അത് ശരിയല്ലെന്ന് പറഞ്ഞു.
പുറത്ത് കാണുന്നതല്ല അകത്തു നടക്കുന്നത്. 24 മണിക്കൂര്‍ കാണിക്കുന്ന ലൈവ് പോലും എഡിറ്റഡ് ആണ്, എപ്പിസോഡ് ആയി കാണിക്കുന്നത് അതിനേക്കാള്‍ എഡിറ്റഡ് കോപ്പി ആണ്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഒരു ഷോ ആണ് ബിഗ് ബോസ്. മൊത്തത്തില്‍ ബിഗ് ബോസ് ഉടായിപ്പാണെന്നും അദേഹം പറഞ്ഞു.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ