Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

അടുത്ത വീട്ടിലെ പൂച്ചയെ കൊണ്ട് പൊറുതുമുട്ടി; പതിനായിരക്കണക്കിന് രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയെ 16ാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു

, 2:42 pm

അയല്‍വാസിയുടെ അരുമജീവി പൂച്ചയുടെ ശല്യം സഹിക്കാതെ ഫ്‌ളാറ്റിന്റെ 16ാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്ന 64 കാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. താനെയിലാണ് സംഭവം. പതിനായിരക്കണക്കിന് രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയെയാണ് ശല്യം കാരണം അയല്‍വാസി ഫ്‌ളാറ്റില്‍ നിന്നും എറിഞ്ഞു കൊന്നത്.

ശിവ്‌റാം പഞ്ചാല്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. പൂച്ച എപ്പോഴും തന്റെ വീട്ടിലാണെന്നും വീട്ടിലുള്ള കുഞ്ഞിന്റെ സുരക്ഷയ്ക്ക് ആശങ്ക വന്നതിനാലാണ് പൂച്ചയെ എറിഞ്ഞുകൊന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സോനു എന്ന വിളിപ്പേരുള്ള പൂച്ചയെയാണ് പഞ്ചാല്‍ കൊന്നത്.

പൂച്ചയെയും കൊണ്ട് ഇയാള്‍ ഫ്‌ളാറ്റിലെ ഓപ്പണ്‍ സ്‌പെയ്‌സിലേക്ക് പോകുന്നത് അടുത്ത വീട്ടിലെ വേലക്കാരി കണ്ടതാണ് ശിവ്‌റാമിന് വിനയായത്. പൂച്ചയെ ഉപ്രദവിക്കരുതെന്ന് ഇവര്‍ പറഞ്ഞെങ്കിലും ശിവ്‌റാം ചെവികൊണ്ടില്ല.

തങ്ങള്‍ പൂച്ചകളെ വളര്‍ത്തുന്നതിന് ഇയാള്‍ എതിര്‍ത്തിരുന്നുവെന്ന് പൂച്ചയുടെ ഉടമയായ ഗനി ഷെയ്ഖ് പൊലീസിനോട് പറഞ്ഞു.

Advertisement