Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

എരിയുന്ന ചുരുട്ടിന്റെ രൂപമുള്ള അത്ഭുത വസ്തു അന്യഗ്രഹ ജീവികളുടെ ചാരപേടകമോ? ശാസ്ത്രലോകത്ത് മുട്ടന്‍ ചര്‍ച്ച; അത്ഭുതവും ഞെട്ടലും

, 3:18 pm

400 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുമുള്ള ഒരു അത്ഭുത വസ്തുവാണ് ശാസ്ത്ര ലോകത്ത് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച. സൗരയൂഥത്തിലൂടെ കടന്നു പോയ ഈ വസ്തു അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കാന്‍ പറഞ്ഞയച്ച ചാരപേടകമാണെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ഇതൊരു വാല്‍നക്ഷത്രം മാത്രമാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

കഴിഞ്ഞ മാസമാണ് ഈ അത്ഭുത വസ്തുവിനെ സൗരയൂഥത്തില്‍ കണ്ടത്. ഔമാമ എന്ന പേരിടുകയും ചെയ്തു. വാല്‍നക്ഷത്രമാണെന്നും ഛിന്നഗ്രഹമാണെന്നുമുള്ള കണക്കുകൂട്ടലുകള്‍ വിശദമായി നടത്തിയ പഠനത്തില്‍ തെറ്റിയതോടെ ഇതിനെ ഇന്റര്‍സ്‌റ്റെല്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. സൗരയൂഥത്തിന് പുറത്തുള്ള വസ്തു എന്നാണ് ഇന്റര്‍സ്റ്റെല്ലറിന്റെ നിര്‍വചനം.

അതേസമയം, ഇത് ഏലിയന്‍ ഷിപ്പിന്റെ ഭാഗങ്ങളാണെന്നും വാദമുണ്ട്. ഈ സ്പേസ്ഷിപ്പിന്റെ പ്രവര്‍ത്തനങ്ങളും ഈ ഷിപ്പില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ അടക്കമുള്ള കാര്യങ്ങളെ കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടിരിക്കുന്നത്. ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ റോബര്‍ട്ട് വെറിക്ക് എന്ന ഗവേഷകനാണ് ഔമാമ കണ്ടെത്തിയത്. മണിക്കൂറില്‍ രണ്ട് ലക്ഷം മൈല്‍ വേഗതയിലാണ് വസ്തു സൗരയൂഥത്തിലൂടെ പാഞ്ഞത്. കനം കുറഞ്ഞതിനാല്‍ സൂര്യനില്‍ നിന്നും ഊര്‍ജം വലിച്ചെടുത്താണ് കുതിപ്പ്. ഇതൊക്കെയാണ് ഇതൊരു ചാരപേടകമാണെന്ന വിലയിരുത്തലിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്.

അജ്ഞാതമായ ഗ്രഹത്തില്‍ നിന്നാണ് ഔമാമ സൗരയൂഥത്തിലെത്തിയതെന്നൊക്കൊയുള്ള നിഗമനങ്ങളുമുണ്ട്. അന്യഗ്രഹ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്ന സൗരയൂഥം വേറെ ഉണ്ടെന്നാണ് ഇത് സൂചന നല്‍കുന്നതെന്നും ചിലര്‍ പറയുന്നു.
സാധാരണ വാല്‍നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ രീതിയല്ല ഇതിനുണ്ടായിരുന്നത്. ഇത് ശാസ്ത്രജ്ഞന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചിരുന്നു. അന്യഗ്രഹജീവികള്‍ ഭൂമിയുടെ സവിശേഷതകള്‍ പഠിക്കാനെത്തിയപ്പോള്‍ ഉപേക്ഷിച്ചതാവാം ഇതിന്റെ ഭാഗങ്ങളെന്നും വിലയിരുത്തലുണ്ട്.

മനുഷ്യര്‍ മറ്റ് ഗ്രഹങ്ങളിലേക്ക് പര്യവേഷണത്തിനായി പോകുന്നത് പോലെ അന്യഗ്രഹജീവികളും ഇത്തരം പഠനങ്ങള്‍ നടത്താറുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. അന്യഗ്രഹജീവികള്‍ ഉണ്ടെന്നത് ഇനി മിഥ്യയായിട്ടുള്ള കാര്യമല്ലെന്നും അതിലേക്ക് വിരല്‍ ചൂണ്ടുന്ന ശക്തമായ തെളിവാണ് ഇതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ എബ്രഹാം ലോബ് പറയുന്നു. നേരത്തെ വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. സ്പേസ്ഷിപ്പിന് സിഗാറിന്റെയോ സൂചിയുടെയോ രൂപമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement