എഴുത്തുകാരന്‍ കാരൂര്‍ സോമനെതിരെ കോപ്പിയടി ആരോപണവുമായി ബ്ലോഗര്‍ മനോജ് നിരക്ഷരന്‍. തന്റെ ബ്ലോഗില്‍നിന്ന് കാരൂര്‍ സോമന്‍ യാത്രാ വിവരണങ്ങള്‍ പകര്‍ത്തിയെന്നും ഇത് പരിശോധിക്കാതെ മാതൃഭൂമി ബുക്‌സ് സ്‌പെയിന്‍ കാളപ്പോരിന്റെ നാട് എന്ന പേരില്‍ പുസ്തകമാക്കിയെന്നും മനോജ് ആരോപിച്ചു.
ഇന്നലെ രാത്രിയില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മനോജ് ആരോപണം ഉന്നയിച്ചത്. 175 രൂപ വിലയില്‍ 200 പേജുകളില്‍ അധികമുള്ള പുസ്തകത്തില്‍ മനോജിന്റേതായി മൂന്ന് അധ്യായങ്ങളാണ് പകര്‍ത്തിയെടുത്തിരിക്കുന്നത്. മനോജിന്റെ സുഹൃത്തുക്കളുടെ ലേഖനങ്ങളും കാരൂര്‍ സോമന്‍ പകര്‍ത്തിയിട്ടുണ്ടെന്ന് മനോജ് ആരോപിക്കുന്നു.
https://www.facebook.com/niraksharan/videos/10213659600951785/
മലയാളത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് കാരൂര്‍ സോമന്‍. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന കാരൂര്‍ സോമന്‍ ഇപ്പോള്‍ ലണ്ടനിലാണ് താമസം. 51 ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആളാണ് കാരൂര്‍ സോമന്‍.
എന്നാല്‍, മനോജ് നിരക്ഷരന്‍ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം കാരൂര്‍ സോമന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മനോജ് തന്റെ പുസ്തകത്തില്‍നിന്ന് കോപ്പി അടിച്ചതായിരിക്കുമെന്നുള്ള മറുപടിയാണ് ലഭിച്ചതെന്ന് മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/niraksharan/posts/10213664764680875