അനുജന് വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ നല്‍കി വെട്ടിലായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ജുനൈദിനെ കാണാന്‍ ഹരിയാന വരെ പോയ മുഖ്യമന്ത്രിയ്ക്ക് ശ്രീജിത്തിനെ കാണാന്‍ സമയമില്ലെന്ന് വിമര്‍ശിച്ചാണ് ഡീന്‍ ആദ്യം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ശ്രീജിത്തിന്റെ സമരത്തെ പരിഹസിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതും സമര സ്ഥലത്തു നിന്നും ചെന്നിത്തല പരിഹാസ്യനായി മടങ്ങിയതിനെ കുറിച്ചും പോസ്റ്റില്‍ കമന്റുകള്‍ വന്നതോടുകൂടി ഡീന്‍ പോസ്റ്റ് മുക്കുകുയും മറ്റൊരു പോസ്റ്റിടുകയും ചെയ്തു.
പുതിയ പോസ്റ്റ് ഇങ്ങനെയാണ്
“സ്വന്തം അനുജന്റെ മരണത്തിന് കാരണക്കാരായ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുവാന്‍, നീതി ലഭിക്കുവാന്‍ കഴിഞ്ഞ 765ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ് ശ്രീജിത്ത് …
ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും നിങ്ങളും ഉത്തരവാദികളാണ്…..
കേരള ജനത ഒറ്റക്കെട്ടായി ഒരു മനസോടെ ഈ യുവാവിനു നീതീക്കായി നിലയുറപ്പിക്കാം
ഈ ചെറുപ്പക്കാരന്റെ തളരാത്ത മനസ്സിനൊപ്പം നീതിക്കായി അണിചേരുന്നു..”
എന്നാല്‍ പുതിയ പോസ്റ്റിട്ടിട്ടും ഡീനിനു രക്ഷയില്ലാതായി. കമന്റുകള്‍കൊണ്ട് പൊങ്കാലയിട്ടിരിക്കുകയാണ് ട്രോളന്‍മാര്‍. വി.ടി ബല്‍റാമും രമേശ് ചെന്നിത്തലയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ട്രോളന്‍മാരുടെ ഇര.
https://www.facebook.com/dean.iyc/posts/1817460791640110