Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

ഇടിമിന്നല്‍ തന്നോട് പറഞ്ഞു, സാറ ടെണ്ടുല്‍ക്കര്‍ തന്‍റെ ഭാര്യ തന്നെ

, 5:34 pm

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറിനെ തട്ടക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയ ദേബ്കുമാര്‍ മൈഥി തനിക്ക് സാറായോടുള്ള പ്രേമത്തിനുള്ള വിചിത്ര കാരണങ്ങള്‍ തീരുന്നില്ല. സാറയെ പ്രണയിച്ചത് ഇടിമിന്നലിനോട് ചോദിച്ചിട്ടാണെന്നാണ് മൈഥിയുടെ പുതിയ വാദം. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു മൈഥി.

സാറയെ താന്‍ ടിവിയിലൂടെ മാത്രമാണ് കണ്ടിട്ടുള്ളത്. കണ്ടമാത്രയില്‍ തന്നെ തനിക്ക് അവരോട് പ്രണയം തോന്നി. അവളെ വിവാഹം ചെയ്യണമെന്ന് മാത്രമായി പിന്നീട് തന്റെ ആഗ്രഹം. ആഗ്രഹം കലശായപ്പോള്‍ ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു. സാറാ ടെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാണോ എന്ന്. അപ്പോള്‍ തന്നെ തനിക്ക് ഉത്തരവും ലഭിച്ചു. ആ ഇടിമിന്നല്‍ തന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. മൈഥി കൂട്ടിച്ചേര്‍ത്തു.

ഈയടുത്താണ് സച്ചിന്റെ വീട്ടിലേക്ക് ലാന്‍ഡ്‌ഫോണില്‍ വിളിച്ച് മകള്‍ സാറയെ ശല്യം ചെയ്തതിന് 32കാരനായ ബംഗാള്‍ സ്വദേശി മൈഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്ന് തന്റെ കയ്യിലെ ബേഗ് ആന്റ് സാറാ എന്ന ടാറ്റൂ കാണിച്ച് മൈഥി വ്യക്തമാക്കി. തുടര്‍ച്ചയായി 20 തവണയെങ്കിലും സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് ദേബ്കുമാര്‍ വിളിച്ചിട്ടുണ്ട്. സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement