Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SOCIAL STREAM

നൂറുകണക്കിന് മാനുകളെ കൊന്ന് തല മാത്രം എടുത്ത് കടന്നുകളയുന്ന വിചിത്ര മനുഷ്യന് അതിലും വിചിത്ര ശിക്ഷ

, 1:10 pm

പലരീതിയിലുള്ള മാന്‍വേട്ടക്കാരെയും അമേരിക്ക കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു കഥ കേള്‍ക്കുന്നത് തന്നെ ആദ്യം. നൂറുകണക്കിന് മാനുകളെ കൊന്ന് അവയുടെ തല മാത്രം എടുത്ത് കടന്നു കളയുന്നയാള്‍ക്ക് അമേരിക്കന്‍ കോടതി നല്‍കിയിരിക്കുന്ന ശിക്ഷയാണ് അതിവിചിത്രം. നൂറുകണക്കിന് മാനുകളെ വേട്ടയാടി കൊന്ന കേസില്‍ ഇയാളെ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും ശിക്ഷാകാലാവധിക്കിടെ മാനുകളുടെ കഥ പറയുന്ന ഡിസ്‌നിയുടെ ബാംബി എന്ന കാര്‍ട്ടൂണ്‍ സിനിമ മാസത്തില്‍ ഒരിക്കല്‍ കാണണമെന്നുമാണ് ശിക്ഷ.

അമേരിക്കയിലെ മിസൗറിയില്‍ നിന്നാണ് മാനുകളെ വേട്ടയാടിയതിന് ഡേവിഡ് ബെറിയെ പിടികൂടിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നൂറുകണക്കിന് മാനുകളെ ഇയാള്‍ വേട്ടയാടി കൊന്നിട്ടുണ്ടെന്ന് സമ്മതിച്ചത്.

വേട്ടയാടുക മാത്രമല്ല ഇവയെ കൊന്ന് തല മാത്രം എടുത്ത് കടന്നു കളയുന്നതാണ് വിചിത്രമെന്ന് തോന്നിയതെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. മിസൗറിയില്‍ ആദ്യമായാണ് ഒരാളെ ഇത്രയധികം മാനുകളെ വേട്ടയാടുന്നതിന് പിടികൂടുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഡേവിഡിനെ പിടികൂടിയത്.

Advertisement