രാജകുമാരിയെ പോലെ വേഷമിട്ട സിവയുടെ സ്കൂളിലെ പ്രകടനം കാണാന്‍ മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണി എത്തി. ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് വിദേശത്താണ്. ഈ സമയം ടീം ഇന്ത്യയുടെ മുന്‍ നായകന് ധോണി മകള്‍ സിവയ്ക്കൊപ്പം ചെലവഴിക്കുകയാണ്.
After first annual day at school! pic.twitter.com/6vxkbjJ2KZ
— Ziva Singh Dhoni (@ZivaSinghDhoni) January 11, 2018
കേരളീയരുടെ മനസില്‍ ധോണിയുടെ മകള്‍ സിവയും സൂപ്പര്‍ സ്റ്റാറായി വിലസുകയാണ്. മലയാളത്തില്‍ പാട്ടു പാടിയാണ് കുഞ്ഞു സിവ മലയാളികളുടെ മനം കവര്‍ന്നത്. സിവയുടെ പാട്ട് സാമൂഹ്യമാധ്യമങ്ങള്‍ വന്‍ തരംഗമായി മാറിയിരുന്നു.
— Ziva Singh Dhoni (@ZivaSinghDhoni) January 10, 2018
മകളുടെ ആദ്യ സ്കൂള്‍ വാര്‍ഷികത്തിനു ധോണി എത്തിയതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. രാജകുമാരിയെ പോലെ പിങ്കും വെള്ളയും ഇടകലര്‍ന്ന വസ്ത്രം ധരിച്ചാണ് സിവയെത്തിയത്. കുഞ്ഞു സിവയുടെ തലയില്‍ ചെറിയ കിരീടവും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് വലിയ തോതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ പ്രചരിക്കുന്നത്.
Play time pic.twitter.com/GOET33RuRQ
— Ziva Singh Dhoni (@ZivaSinghDhoni) January 10, 2018
Read more