അടി, ഇടി, പൊടി, അലര്‍ച്ച...; അരി പൊടിയല്ല ഗോതമ്പ് പൊടിയായാലും ഇടിച്ചു കലക്കും; മൂക്കാമണ്ട ഗുണ്ടസേട്ടന്‍ ഇറങ്ങിയിട്ടുണ്ട് ജാഗ്രതൈ; റോബിനെ അലക്കി ട്രോള്‍

ബിഗ്‌ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള വൈകാരിക വെല്ലുവിളിയെ ട്രോളി സോഷ്യല്‍ മീഡിയ. ബിഗ്‌ബോസില്‍ പങ്കെടുക്കുമ്പോള്‍ മുതല്‍ റോബിന്‍ പ്രയോഗിച്ചിരുന്ന ഒരു വാക്ക് എടുത്തിട്ട് അലക്കിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പിറന്നിരിക്കുന്നത്.

ഡോ.റോബിന്‍ രാധാകൃഷ്ണനും നടിയും സംരംഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം ഫെബ്രുവരി 16നാണ് നടന്നത്. ഇതിന്റെ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ആരതി പൊടിയും വിവാഹ നിശ്ചയ ചടങ്ങില്‍ അണിഞ്ഞ വസ്ത്രം കോപ്പിയടിച്ചതാണെന്ന് വിവാദം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഡിസൈന്‍ കോപ്പിയടിച്ചാണ് ആരതി വിവാഹ നിശ്ചയത്തിന് ധരിച്ച ലെഹങ്ക ഉണ്ടാക്കിയത് എന്ന് ആരോപിച്ച് ജെസാഷ് സ്റ്റുഡിയോ എന്ന സ്ഥാപനം രംഗത്തുവന്നിരുന്നു. ഇത് ബിഗ് ബോസ് താരം റിയാസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പിന്നീട് തനിക്ക് തെറ്റ് പറ്റിയതാണെന്നും ആരതി പൊടിക്കുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കുകയാണെന്നും വ്യക്തമാക്കി സ്ഥാപനം പ്രസ്താവന പുറത്തിറക്കി. പിന്നീടും റിയാസ് ആരോപണം പിന്‍വലിക്കാന്‍ തയാറായില്ല. കോപ്പിയടിക്കുമ്പോള്‍ കുറഞ്ഞപക്ഷം അതിന് ക്രഡിറ്റ് കൊടുക്കണം എന്നാണ് റിയാസ് പറഞ്ഞത്. ഇതിന് പിന്നാലെ ആരതി പൊടി തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തി. വേണെമെങ്കില്‍ ആരോപണത്തെ നിയമപരമായി തന്നെ നേരിടാം ആരതിയുടെ പ്രതികരണം. വ്യാജ ആരോപണം ഉയര്‍ത്തിയ റിയാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരതി പൊടി വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് വൈകാരികമായി ഭീഷണി ഉയര്‍ത്തി ഡോ.റോബിന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. ആരതിയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട് കൊണ്ടാണ് വൈകാരികമായി റോബിന്‍ പ്രതികരിച്ചിരിക്കുന്നത്. ‘അപ്പോള്‍ കോസ്റ്റ്യൂം: ആരതി പൊടി. നോട്ട്-ആരതി പൊടി ഇപ്പോള്‍ ഔദ്യോഗികമായി എന്റെ പെണ്ണായിരിക്കുകയാണ്. അവള്‍ക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ കാണുന്നുണ്ട്. ഇപ്പോള്‍ ഇക്കാര്യത്തില്‍ ഞാന്‍ പ്രതികരിക്കുന്നില്ല. ഇനിയും ആരെങ്കിലും എന്റെ പെണ്ണിനെ മനപ്പൂര്‍വ്വം വേദനിപ്പിക്കാന്‍ ശ്രമിച്ചെങ്കില്‍ അവന്റെ മൂക്കാമണ്ട ഞാന്‍ അടിച്ച് കറക്കും, അത് ചെയ്തിരിക്കും, അതുകൊണ്ട് സൂക്ഷിച്ചോ, ഇതൊരു മുന്നറിയിപ്പായി എടുക്കണം.. എന്നാണ് അദേഹം കുറിച്ചത്. ഇതിനെയാണ് ഇപ്പോള്‍ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശനങ്ങള്‍ അതിന്റെ രീതിയില്‍ കാണണമെന്നും മൂക്കാമണ്ട ഇടിച്ചു തകര്‍ക്കാന്‍ റോബിന്‍ ഗുണ്ടയാണോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ